മുകേഷ്, ഇന്നസെന്‍റ്, നോബിൾ ബാബു തോമസ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്‌ത ചിത്രമാണ് 'ഫിലിപ്‌സ്'. തിയേറ്ററിൽ തിളങ്ങിയ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിലെ 'നിറയേ നൂറോര്‍മ്മകള്‍...' എന്നാരംഭിക്കുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത് (Mukesh starrer Philip's movie's Niraye Lyrical Video out).
ഹിഷാം അബ്‌ദുള്‍ വഹാബാണ് സംഗീത സംവിധാനം. അനു എലിസബത്ത് ജോസ് ആണ് ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ഹിഷാം അബ്‌ദുള്‍ വബാഹും ഖതീജ റഹ്‍മാനും ചേര്‍ന്നാണ്.
മുകേഷിന്‍റെ മുന്നൂറാമത് ചിത്രമായി എത്തിയ 'ഫിലിപ്‌സ്' മലയാളത്തിന്‍റെ അതുല്യ നടൻ ഇന്നസെന്‍റിന്‍റെ അവസാന സിനിമ കൂടിയാണ്. നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീധന്യ, അജിത് കോശി, അൻഷാ മോഹൻ, ചാർലി, സച്ചിൻ നാച്ചി എന്നിവരും ചിത്രത്തിന്‍റെ താരനിരയിലുണ്ട്.
ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്‌ണ എന്നിവരാണ് 'ഫിലിപ്‌സ്' സിനിമയുടെ നിർമാണം. 'ഹെലൻ' എന്ന ചിത്രത്തിന് ശേഷം അതിൻ്റെ അണിയറ പ്രവർത്തകർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. 'ഹെലൻ' ഒരുക്കിയ മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചത്.