മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന 'മുകള്‍പ്പരപ്പ്' ചിത്രത്തിന്‍റെ ട്രെയിലർ കയ്യടിനേടുന്നു. സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സുനിൽ സൂര്യയാണ് പ്രധാന വേഷത്തിൽ എത്തുന്നത് (Sunil Surya starring Mukalparappu). അപർണ ജനാർദ്ദനൻ ആണ് ചിത്രത്തിലെ നായിക (Aparna Janardhanan in Mukalparappu).
കാണികളിൽ ഏറെ കൗതുകവും ആകാംക്ഷയും ഉണർത്തുന്നതാണ് ട്രെയിലർ (Mukalparappu Official Trailer). ജയപ്രകാശൻ കെകെയാണ് ഈ ചിത്രത്തിന്‍റെ നിർമാതാവ്. ചിത്രത്തിന്‍റെ സഹരചയിതാവും ഗാനരചയിതാവും കൂടിയാണ് ഇദ്ദേഹം. അന്തരിച്ച പ്രശസ്‌ത നടൻ മാമുക്കോയയുടെ അവസാന ചിത്രമെന്ന പ്രത്യേകതയും 'മുകൾപ്പരപ്പി'നുണ്ട് (Mamukkoya last movie Mukalparappu).
സെപ്റ്റംബർ ഒന്നിന് ചിത്രം തിയേറ്ററുകളിലൂടെ പ്രദർശനത്തിനെത്തും. ഏറെ ജനപ്രീതി നേടിയ 'തിങ്കളാഴ്‌ച നിശ്ചയം' എന്ന ചിത്രത്തിന് ശേഷം സുനിൽ സൂര്യ നായകനാകുന്ന സിനിമയാണ് 'മുകൾപ്പരപ്പ്'. ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, ഊർമിള ഉണ്ണി, ചന്ദ്രദാസൻ ലോകധർമ്മി, മജീദ്, ബിന്ദു കൃഷ്‌ണ, രജിത മധു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഒട്ടേറെ തെയ്യം കലാകാരൻമാരും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് (Mukalparappu cast).
പ്രണയത്തിന്‍റെയും നർമത്തിന്‍റെയും ചേരുവകളാൽ തയ്യാറാക്കിയ ചിത്രത്തിൽ സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. ജെപി തവറൂൽ, സിബി പടിയറ എന്നിവരുടെ വരികൾക്ക് പ്രമോദ് സാരംഗും ജോജി തോമസും ആണ് ഈണമിടുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് അലൻ വർഗീസാണ്.