ന്യൂഡൽഹി : ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷൻ അവാർഡ്‌സിൽ, അംഗീകാരങ്ങള്‍ നേടിയും പ്രതികരണങ്ങള്‍ നടത്തിയും RRR ടീം ഹൃദയങ്ങള്‍ കീഴടക്കിയിരുന്നു. അതിനിടെ ഏവര്‍ക്കും കൗതുകമായി ഒരു ഫാന്‍ ഗേള്‍ മൊമന്‍റുമുണ്ടായി. ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷൻ അവാർഡ്‌സിൽ ആർആർആർ താരം രാം ചരണും മിസ് മാർവൽ നടി അഞ്ജലി ഭീമാനിയും ഒരുമിച്ച് അവാർഡ് സമ്മാനിക്കുന്നതിനായി വേദിയിൽ എത്തി.
അതേസമയം അവതാരക തൻ്റെ പേര് ഉച്ചരിക്കാൻ പ്രയാസപ്പെട്ടതിന് ശേഷം 'സത്യം പറഞ്ഞാൽ, ഞാൻ രാമിൻ്റെ അടുത്ത് നിൽക്കുമ്പോൾ അവതാരകയ്ക്ക് എന്നെ എന്തും വിളിക്കാം അത് ഞാൻ കാര്യമാക്കുന്നില്ല, ഞാൻ ഇതിനോടകം തന്നെ വിജയിച്ചു കഴിഞ്ഞു, ഞാൻ രാം ചരണിൻ്റെ അടുത്താണ് നിൽക്കുന്നത്' - എന്നായിരുന്നു മിസ് മാർവലിൻ്റെ പ്രതികരണം.
'എസ്എസ് രാജമൗലി, എംഎം കീരവാണി എന്നിവർക്കൊപ്പം ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷൻ അവാർഡ്‌സിൽ ഇന്ത്യൻ സിനിമയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ ബഹുമാനമുണ്ട്, ടീം ആർആർആർ ആയി ഞങ്ങൾക്ക് ലഭിച്ച അംഗീകാരത്തിൽ ഞാൻ അഭിമാനിക്കുന്നു. എന്നെ അവതാരകനാക്കിയതിന് നന്ദി, ഏഞ്ചല ബാസെറ്റ്, നിങ്ങൾക്കൊപ്പമുള്ള എൻ്റെ സെൽഫിക്കായി ഞാൻ കാത്തിരിക്കുകയാണ്' എന്ന് രാം ചരൺ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്‌തു.
എച്ച്‌സിഎ വേദിയിൽ ആർആർആർ മികച്ച അന്താരാഷ്‌ട്ര ചലച്ചിത്രത്തിനുള്ള അവാർഡ് നേടിയപ്പോൾ, രാം ചരൺ സംവിധായകൻ എസ്‌എസ് രാജമൗലിക്കൊപ്പം വേദിയിലെത്തി. 'വേദിയിൽ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, എന്നാൽ സംവിധായകൻ അദ്ദേഹത്തോടൊപ്പം വരാൻ പറയുകയായിരുന്നു. ഞങ്ങൾക്ക് തന്ന സനേഹത്തിന് വളരെ നന്ദി, ഇത് ഒരു മികച്ച പ്രതികരണമാണ്. അതിനാൽ തന്നെ ഞങ്ങൾ മികച്ച സിനിമകളുമായി തിരിച്ചുവരും, നിങ്ങളെ എല്ലാം രസിപ്പിക്കും. വളരെ നന്ദി, നന്ദി HCA' - രാം ചരൺ പറഞ്ഞു.
മികച്ച അന്താരാഷ്‌ട്ര ചിത്രത്തിന് പുറമെ, മികച്ച ആക്ഷൻ ചിത്രത്തിനുള്ള പുരസ്‌കാരവും RRR നേടി. ഓസ്‌കറില്‍ മികച്ച ഒറിജിനൽ ഗാനമായി നാട്ടു നാട്ടു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.