കേരളം

kerala

ETV Bharat / entertainment

ക്രിക്കറ്റ് മാത്രമല്ല, ധോണി സിനിമയിലേക്കും... 'ലെറ്റ്‌ അസ് ഗെറ്റ് മാരീഡ്'; ധോണിയുടെ നിര്‍മാണ സംരംഭത്തില്‍ ആദ്യ ചിത്രം - എം എസ് ധോണി

ധോണിയുടെ ആദ്യ നിര്‍മാണ സംരംഭത്തിലൊരുങ്ങുന്ന സിനിമയുടെ ടൈറ്റിലും മോഷന്‍ പോസ്‌റ്ററും പുറത്ത്..

MS Dhoni debut project  MS Dhoni  Harish Kalyan and Ivana titled Lets Get Married  Lets Get Married  Harish Kalyan and Ivana titled  Harish Kalyan and Ivana titled movie  ലെറ്റ്‌ അസ് ഗെറ്റ് മാരീഡ്  ധോണിയുടെ നിര്‍മാണ സംരംഭത്തില്‍ ആദ്യ ചിത്രം  ധോണി  Dhoni  എം എസ് ധോണി ഇനി സിനിമയിലേക്ക്  എം എസ് ധോണി  ധോണി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ആദ്യ സിനിമ
ധോണിയുടെ നിര്‍മാണ സംരംഭത്തില്‍ ആദ്യ ചിത്രം

By

Published : Jan 27, 2023, 3:04 PM IST

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണി ഇനി സിനിമയിലേക്ക്. നടനായിട്ടല്ല, നിര്‍മാതാവിന്‍റെ കുപ്പായം അണിഞ്ഞാണ് താരം സിനിമയിലെത്തുന്നത്. സിനിമകള്‍ നിര്‍മിച്ച് കോളിവുഡിലേയ്ക്കുള്ള തന്‍റെ വരവിനെ കുറിച്ച് ധോണി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2022 ഒക്‌ടോബറിലായിരുന്നു പ്രഖ്യാപനം.

തന്‍റെ പുതിയ സംരംഭമായ ധോണി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ആദ്യ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ധോണി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ആദ്യ സിനിമയുടെ ടൈറ്റിലും മോഷന്‍ പോസ്‌റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'ലെറ്റ്‌ അസ് ഗെറ്റ് മാരീഡ്' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.

ധോണി എന്‍റര്‍ടെയിന്‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ടൈറ്റില്‍ പുറത്തുവിട്ടത്. ഒപ്ം 'ലെറ്റ് അസ് ഗെറ്റ് മാരീഡ്' മോഷൻ പോസ്‌റ്ററും അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. ഒരു ഫണ്‍ ഫാമിലി എന്‍റര്‍ടെയിനര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്.

രമേഷ് തമില്‍മണിയാണ് സംവിധാനം. ഹരീഷ് കല്യാണ്‍ നായകനായി എത്തുന്ന ചിത്രത്തില്‍ 'ലൗ ടുഡെ' നായിക ഇവാന ആണ് നായകിയായെത്തുന്നത്. നാദിയ മൊയ്‌തു, യോഗി ബാബു എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തും. സിനിമയിലെ ഹരീഷ് കല്യാണ്‍, ഇവാന, നാദിയ മൊയ്‌തു, യോഗി ബാബു എന്നിവരുടെ പോസ്‌റ്ററുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

'ടിക് ടിക് ടിക്', 'കോമാളി', 'ലൗ ടുഡെ', 'കഥകളി' തുടങ്ങി തമിഴ്‌ സിനിമകള്‍ എഡിറ്റ് ചെയ്‌ത പ്രദീപ് രാഘവ് ആണ് സിനിമയുടെ എഡിറ്റിംഗ് നിര്‍വഹിക്കുക. വിശ്വജിത്ത് ആണ് സംഗീതം. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ചിത്രീകരണം അവസാനിപ്പിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം.

കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു ഹരീഷ് കല്യാണിന്‍റെ വിവാഹം. നര്‍മദ ഉദയകുമാറിനെയാണ് ഹരീഷ് വിവാഹം കഴിച്ചത്. തന്‍റെ വിവാഹ ശേഷം 'ലെറ്റ് അസ് മാരീഡ്' എന്ന സിനിമയിലൂടെ വീണ്ടും സിനിമയില്‍ സജീവമാവുകയാണ് ഹരീഷ് കല്യാണ്‍. കൂടാതെ നിരവധി സിനിമകളും താരത്തിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Also Read:Video| 'തല കളി തുടങ്ങി', ഐപിഎല്ലിന് മുന്‍പ് പരിശീലനം ആരംഭിച്ച് എം എസ് ധോണി

ABOUT THE AUTHOR

...view details