കേരളം

kerala

ETV Bharat / entertainment

Dhoni LGM Trailer| ധോണി നിര്‍മിക്കുന്ന 'എൽജിഎം' ട്രെയിലർ പുറത്ത്; വരുന്നത് ഫാമിലി എന്‍റർടെയ്‌നർ - Nadiya

ഹരീഷ് കല്യാൺ, ഇവാന എന്നിവരാണ് എംഎസ് ധോണിയുടെ സിനിമ നിർമാണ കമ്പനി നിർമിക്കുന്ന ആദ്യ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Lets Get Married  Lets Get Married Trailer  Lets Get Married Trailer out  LGM Trailer  എംഎസ് ധോണി  MS Dhoni  എംഎസ് ധോണിയുടെ സിനിമാ നിർമാണ കമ്പനി  ധോണി എന്‍റര്‍ടെയ്‌മെൻസ്  ലെറ്റ്സ് ഗെറ്റ് മാരീഡ്  എൽജിഎം  MS Dhoni Company LGM Movie Trailer out  MS Dhoni Company LGM Movie Trailer  MS Dhoni Company LGM Movie  MS Dhoni Company  LGM Movie Trailer out  LGM Movie Trailer  LGM Movie  ഫാമിലി എന്‍റർടെയ്‌നർ  ഫാമിലി എന്‍റർടെയ്‌നർ എൽജിഎം  ലെറ്റ്സ് ഗെറ്റ് മാരീഡ് ട്രെയിലർ  Harish Kalyan  Nadiya
LGM

By

Published : Jul 11, 2023, 1:08 PM IST

ന്ത്യൻ ക്രിക്കറ്റിന്‍റെ ഇതിഹാസ നായകൻ എം.എസ്. ധോണി (MS Dhoni) ചലച്ചിത്ര നിർമാണ രംഗത്തും തിളങ്ങാനുള്ള ഒരുക്കത്തിലാണ്. ധോണിയുടെ സിനിമ നിർമാണ കമ്പനിയായ ധോണി എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സ് (Dhoni Entertainment) നിർമിക്കുന്ന ആദ്യ സിനിമയാണ് ‘എൽജിഎം’ (ലെറ്റ്സ് ഗെറ്റ് മാരീഡ്LGM - Let's Get Married). ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

രമേഷ് തമിൽമണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഹരീഷ് കല്യാൺ (Harish Kalyan), മലയാളിയായ ഇവാന (Ivana) എന്നിവരാണ് ചിത്രത്തില്‍ കേന്ദകഥാപാത്രങ്ങളായി എത്തുന്നത്. ഇവർക്ക് പുറമെ മലയാളികളുടെ പ്രിയ താരം നദിയ മൊയ്‌തു (Nadiya), യോഗി ബാബു, ആർജെ വിജയ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലുണ്ട്.

എൽജിഎം സിനിമയുടെ ഓഡിയോ - ട്രെയിലർ ലോഞ്ചിൽ ധോണിയും ഭാര്യ സാക്ഷി ധോണിയും പങ്കെടുത്തിരുന്നു. ഭാര്യ സാക്ഷിക്കൊപ്പം ചെന്നൈയിലാണ് നിലവില്‍ ധോണിയുള്ളത്. ട്രെയിലർ ലോഞ്ചിനിടെയുള്ള താരത്തിന്‍റെ പ്രതികരണവും ശ്രദ്ധയാകർഷിക്കുകയാണ്.

"എന്‍റെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം നടന്നത് ചെന്നൈയിലാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ ഏറ്റവും കൂടുതൽ റൺസ് നേടിയത് ചെന്നൈയിൽ വെച്ചാണ്. ഇപ്പോഴിതാ ഞാൻ ആദ്യമായി നിർമിക്കുന്ന ചിത്രവും തമിഴിലാണ്. എനിക്ക് ചെന്നൈ വളരെ സ്‌പെഷ്യൽ ആണ്. വളരെക്കാലമായി ഞാൻ ഇവിടെയുണ്ട്. എന്നെ ഇതിനകം ഈ നാട് ദത്തെടുത്തു കഴിഞ്ഞു'- ചടങ്ങിനിടെ വികാരാധീനനായി ധോണി പറഞ്ഞു.

ഈ ജൂലൈയിൽ വർണാഭമായ, സന്തോഷകരമായ ഒരു എന്‍റർടെയ്‌നർ വലിയ സ്‌ക്രീനുകളിൽ വരികയാണെന്ന് കുറിച്ചുകൊണ്ടാണ് ധോണി എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സ് അവരുടെ സമൂഹ മാധ്യമ പേജുകളില്‍ ട്രെയിലർ പുറത്തുവിട്ടത്. ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്താണ് ധോണി എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സിന്‍റെ മാനേജിങ് ഡയറക്‌ടർ.

അതേസമയം ഒരിടവേളയ്‌ക്ക് ശേഷം ഹരീഷ് കല്യാൺ ബിഗ് സ്‌ക്രീനിൽ തിരിച്ചെത്തുകയാണ് ‘ലെറ്റ്സ് ഗെറ്റ് മാരീഡി'ലൂടെ. പ്രദീപ് രംഗനാഥന്‍റെ (Pradeep Ranganathan) 'ലവ് ടുഡേ' (Love Today) എന്ന ചിത്രത്തിന് ശേഷം ഇവാന നായികയായി എത്തുന്ന ചിത്രം കൂടിയാണ് ‘ലെറ്റ്സ് ഗെറ്റ് മാരീഡ്. ചിത്രം ഒരു ഫാമിലി എന്‍റർടെയ്‌നറാണെന്നും പ്രേക്ഷകരെ ഏറെ രസിപ്പിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും സംവിധായകൻ രമേഷ് തമിഴ്‌മണി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

വിശ്വജിത് ഒടുക്കത്തിൽ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് സംവിധായകൻ രമേഷ് തമിൽമണിയാണ്.

അടുത്തിടെയാണ് സിനിമയുടെ ഒഫിഷ്യൽ ടീസർ പുറത്തിറങ്ങിയത്. ധോണിയും ഭാര്യ സാക്ഷി സിങ്ങും ചേർന്നായിരുന്നു ടീസർ പുറത്തുവിട്ടത്. തന്‍റെ ഫേസ്ബുക്ക് പേജിൽ ടീസർ റിലീസ് ചെയ്‌ത ധോണി, നിർമാതാവാകുന്നതിലെ സന്തോഷവും ആകാംക്ഷയും ആരാധകരുമായി പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു.

'എൽജിഎം ടീസർ റിലീസ് ചെയ്യുന്നതിൽ എനിക്ക് അഭിമാനവും ആകാംക്ഷയുമുണ്ട്. ചിത്രം ഉടന്‍ പ്രദർശനത്തിനെത്തും. ടീമിലെ എല്ലാവർക്കും ആശംസകൾ! ധോണി എന്‍റര്‍ടെയ്‌ൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്' - എന്നായിരുന്നു താരത്തിന്‍റെ വാക്കുകൾ. 'നിങ്ങളുടെ ഹൃദയത്തെ ഊഷ്‌മളമാക്കാൻ രസകരമായ ഒരു എന്‍റര്‍ടെയ്‌നർ' വരികയാണെന്ന് കുറിച്ചുകൊണ്ടാണ് ധോണി എന്‍റര്‍ടെയ്‌ൻമെന്‍റ് അവരുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ടീസർ പുറത്തുവിട്ടത്.

ABOUT THE AUTHOR

...view details