Mrunal Thakur Kollywood debut: തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മൃണാള്‍ ഠാക്കൂര്‍. തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യയ്‌ക്കൊപ്പമാണ് തമിഴില്‍ മൃണാള്‍ ഠാക്കൂര്‍ അരങ്ങേറ്റം കുറിക്കുക. സൂര്യ 42 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തിലാണ് താരം എത്തുക.
Mrunal Thakur in Suriya 42: സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൃണാള്‍ ഠാക്കൂറിനെ കൂടാതെ ദിഷ പടാനിയും നായികയായെത്തുന്നുണ്ട്. സിനിമയിലെ ദിഷ പടാനിയുടെ ഭാഗങ്ങള്‍ ഇതിനോടകം തന്നെ നടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന ഷെഡ്യൂളില്‍ മൃണാള്‍ ഠാക്കൂര്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങളും ഉടന്‍ പുറത്തുവിടുമെന്നാണ് സൂചന.
Suriya 42 shooting schedules: സിനിമയുടെ ഗോവയിലെ ഫസ്‌റ്റ് ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് സെറ്റുകളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കുറിപ്പുമായി സിനിമയുടെ നിര്‍മാതാക്കള്‍ രംഗത്തെത്തിയിരുന്നു. മികച്ച തിയേറ്റര്‍ എക്‌സ്‌പീരിയന്‍സായി സിനിമ സമ്മാനിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ട് പോസ്‌റ്റ് ചെയ്‌ത വീഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്‌താല്‍ അത് നല്ല കാര്യമാകും എന്നുമായിരുന്നു നിര്‍മാതാക്കളുടെ അഭ്യര്‍ഥന.
Period drama movie Suriya 42: ചരിത്രവും ഫാന്‍റസിയും ചേര്‍ത്തൊരുക്കുന്ന ഒരു പിരീഡ് ഡ്രാമ ചിത്രമാണ് സൂര്യ 42. വന്‍ ബജറ്റില്‍ നിര്‍മിക്കുന്ന ചിത്രം പത്ത് ഇന്ത്യന്‍ ഭാഷകളിലായാണ് ഒരുങ്ങുന്നത്. കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തില്‍ സൂര്യ ഒന്നിലധികം ലുക്കുകളിലാണ് വേഷമിടുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായാകും ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.
Suriya 42 movie name: നേരത്തെ സിനിമയുടെ പേര് സംബന്ധിച്ച് ചില ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. 'വീര്‍' എന്നാകും സിനിമയുടെ പേര് എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. സിരുത്തൈ ശിവയുടെ അടുത്ത കാലത്തുള്ള ചിത്രങ്ങളെല്ലാം 'വി' എന്ന അക്ഷരത്തിലാണ് ആരംഭിച്ചത്. സൂര്യ ചിത്രത്തിലും ഇത് ആവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഇനിയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Suriya 42 crew members: യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശി പ്രമോദും സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. വെട്രി ആണ് ഛായാഗ്രഹണം. നിഷാദ് യൂസഫ് ചിത്രസംയോജനവും നിര്‍വഹിക്കും. ദേവി ശ്രീ പ്രസാദ് സംഗീതവും ഒരുക്കുന്നു.
സൂര്യ 42ന്‍റെ ഹിന്ദി ഡിസ്‌ട്രിബ്യൂഷന്‍ റൈറ്റ്‌സ് പെന്‍ സ്‌റ്റുഡിയോസ് ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമയുടെ ഹിന്ദി പതിപ്പിന്‍റെ വിതരണ അവകാശം 100 കോടിക്ക് സ്വന്തമാക്കിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 'ആര്‍ആര്‍ആര്‍', 'പൊന്നിയിന്‍ സെല്‍വന്‍' എന്നീ ചിത്രങ്ങള്‍ ഹിന്ദിയില്‍ എത്തിച്ച് വന്‍ സ്വീകാര്യത നേടിയ പെന്‍ സ്‌റ്റുഡിയോസിന് സൂര്യ 42ലും വലിയ പ്രതീക്ഷകളാണ്.
Also Read:ദുല്‍ഖറിന്‍റെ പുതിയ പ്രണയ ചിത്രം, സീതാ രാമത്തിലെ മനോഹര ഗാനം
More about Mrunal Thakur: മറാഠി സിനിമയിലൂടെ അഭിനയ ലോകത്തെത്തിയ നടിയാണ് മൃണാള്‍ ഠാക്കൂര്‍. മറാത്തിയിലൂടെയാണ് തുടക്കമെങ്കിലും ബോളിവുഡിലൂടെയാണ് നടി പ്രേക്ഷക ശ്രദ്ധ നേടുന്നത്. എന്നാല്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം സീതാരാമത്തിലൂടെ തെലുഗുവിലും മൃണാള്‍ ഠാക്കൂര്‍ ആരാധക ഹൃദയം കീഴടക്കിയിരുന്നു. സീതാരാമത്തിന്‍റെ വിജയത്തെ തുടര്‍ന്ന് താരം സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സൂര്യയ്‌ക്കൊപ്പം തമിഴിലും തിളങ്ങാന്‍ ഒരുങ്ങുകയാണ് മൃണാള്‍ ഠാക്കൂര്‍.