മലയാളി താരം അപര്‍ണദാസിനെ നായികയാക്കി നവാഗതനായ ഗണേഷ് കെ ബാബു സംവിധാനം ചെയ്യുന്ന ചിത്രം 'ദാദ' തിയേറ്ററുകളിലെത്തി. ബോസ് ഫെയിം നടന്‍ കവിനാണ് ചിത്രത്തില്‍ നായക വേഷമിടുന്നത്. തമിഴ്‌നാട്ടില്‍ മാത്രം 400ലധികം സ്‌ക്രീനുകളില്‍ ആദ്യമായി ചിത്രം പ്രദര്‍ശനത്തിനെത്തി.
ആരാധകര്‍ കാത്തിരുന്ന റൊമാന്‍റിക് ഡ്രാമ 'ദാദ' തിയേറ്ററുകളിലെത്തി; തമിഴ്‌മനാട്ടില്‍ മാത്രം 400 സ്‌ക്രീനുകളില്‍ - tamil news filims
കാത്തിരിപ്പിന് വിരാമം ദാദ തിയേറ്ററിലെത്തി. ആദ്യദിനം തമിഴ്‌നാട്ടില്‍ മാത്രം 400 ലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനം. കോളജ് പഠനവും പ്രണയവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മികച്ച പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷ.
നായക വേഷത്തിലെത്തുന്ന കവിന്‍റെ എക്കാലത്തെയും മികച്ച ചിത്രമാണ് ദാദ. കോളജ് പഠനവും പ്രണയവും അതിനൊപ്പം കാമുകി ഗര്‍ഭിണിയാകുകയും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇരുവരുടെ കോളജ് ജീവിതവും പ്രണയ രംഗങ്ങളും കുടംബ പശ്ചാത്തലുമെല്ലാം ഉള്‍കൊള്ളിച്ചാണ് ട്രെയിലര്‍ പുറത്തിറക്കിയത്.
ട്രെയിലറിലെ ഡയലോഗുകളാണ് ആരാധകരെ കൂടുതല്‍ ആവേശഭരിതരാക്കിയത്. ഇരുവരും തകര്‍ത്തഭിനിയച്ച ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകരും. ഒളിമ്പിയ മൂവിസിന്‍റെ ബാനറില്‍ എസ്.അംബേത്ത് നിര്‍മിച്ച ചിത്രത്തില്‍ ഭാഗ്യരാജ്, ഐശ്വര്യ, വിടിവി ഗണേഷ്, പ്രദീപ് ആന്‍റണി, ഹരീഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായെത്തുന്നത്.