ഇടുക്കി: വാഗമണില്‍ നടന്ന ഓഫ് റോഡ് റേസില്‍ പങ്കെടുത്തതിന് നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്. നിയമ ലംഘനം നടന്നതായി ബോധ്യപ്പെട്ടതിനാലാണ് ജോജുവിനും സംഘാടകര്‍ക്കുമെതിരെ കേസ് എടുത്തതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ജോജു, സ്ഥലം ഉടമ, ഓഫ് റോഡ് റേസ് നടത്തിപ്പുകാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസുളളത്.
നേരത്തെ ഓഫ് റോഡ് റേസില്‍ വണ്ടി ഓടിക്കുന്ന ജോജു ജോര്‍ജിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് കെഎസ്‌യു നടനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. കെഎസ്‌യു ഇടുക്കി ജില്ല പ്രസിഡന്‍റ് ടോണി തോമസ് ആണ് ജോജുവിനെതിരെ പരാതിയുമായി എത്തിയത്.
തുടര്‍ന്നാണ് സംഭവത്തില്‍ നോട്ടീസ് അയക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്നുകൊണ്ടാണ് സംഘാടകര്‍ ഓഫ് റോഡ് റോസ് നടത്തിയത് എന്ന് കണ്ടെത്തി. ജില്ലയില്‍ മുന്‍പ് ഓഫ് റോഡ് റേസുകള്‍ക്കിടെ തുടര്‍ച്ചയായി അപകടങ്ങളുണ്ടായ സമയത്താണ് ഇത്തരം വിനോദങ്ങള്‍ക്ക് കലക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.