Mother's day special: 2022 മാതൃദിനത്തില്‍ റോക്കി ഭായ് സ്‌പെഷ്യല്‍ വീഡിയോ പുറത്ത്. അമ്മ-മകന്‍ ബന്ധത്തിന്‍റെ ഊഷ്‌മളത പ്രകടമാക്കുന്ന 'കെജിഎഫ് 2'ലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ 'ഗഗനം നീ' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
KGF 2 Mother's song: കന്നഡയ്‌ക്കൊപ്പം ഗാനത്തിന്‍റെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ പതിപ്പുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. സുധാംശുവിന്‍റെ വരികള്‍ക്ക് രവി ബസ്‌രൂര്‍ ആണ് സംഗീതം. അന്ന ബേബിയാണ് മലയാള ഗാനം ആലപിച്ചിരിക്കുന്നത്.
KGF 2 gross collection: 1000 കോടിക്ക് മുകളിലാണ് ചിത്രത്തിന്‍റെ ഇതുവരെയുള്ള ആഗോള ഗ്രോസ് കലക്ഷന്‍. ഈദിനോടനുബന്ധിച്ച് തിങ്കളാഴ്‌ച ഒറ്റ ദിവസം മാത്രം 'കെജിഎഫ് 2' സ്വന്തമാക്കിയത് 8.25 - 8.60 കോടി രൂപയാണ്. ഹിന്ദി പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യന്‍ കലക്ഷനില്‍ ഒരു ഹിന്ദി ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കലക്ഷന്‍ സ്വന്തമാക്കിയ ചിത്രമാണ് കെജിഎഫ് 2. ഇതുവരെ 401.80 കോടി രൂപയാണ് കെജിഎഫ് 2ന്‍റെ ഹിന്ദി പതിപ്പ് നേടിയത്.
KGF 2 breaks records: ആമിര്‍ ഖാന്‍റെ 'ദംഗലി'നെയാണ് ഇതോടെ ചിത്രം പിന്നിലാക്കിയത്. വെറും 21 ദിവസങ്ങള്‍ കൊണ്ടാണ് 'ദംഗലി'ന്‍റെ ലൈഫ് ടൈം ഇന്ത്യന്‍ ഗ്രോസ് 'കെജിഎഫ് 2' പിന്നിലാക്കിയത്. എന്നാല്‍ ബോളിവുഡ് ചിത്രങ്ങളുടെ ഇന്ത്യന്‍ ഗ്രോസില്‍ 'ബാഹുബലി 2' തന്നെയാണ് ഇപ്പോഴും ഇന്ത്യന്‍ ഗ്രോസില്‍ ഒന്നാമത്. 'ബാഹുബലി'യുടെ റെക്കോഡ് തകര്‍ക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് 'കെജിഎഫ്' ആരാധകര്‍. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയിരിക്കുന്നത്. 60 കോടി രൂപയാണ് കേരളത്തില്‍ ഇതുവരെയുള്ള നേട്ടം.
KGF 2 digitals rights sold: നിരവധി റെക്കോര്‍ഡുകളാണ് കെജിഎഫ് 2 സ്വന്തമാക്കിയിരിക്കുന്നത്. റെക്കോഡ് തുകയ്‌ക്കാണ് ചിത്രത്തിന്‍റെ ഒടടി റൈറ്റ്‌സ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 320 കോടി രൂപയ്‌ക്കാണ് ആമസോണ്‍ പ്രൈം ചിത്രത്തിന്‍റെ ഒടിടി റൈറ്റ്‌സ് വാങ്ങിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ആമസോണ്‍ പ്രൈമിലൂടെ മെയ് 27നാണ് 'കെജിഎഫ് 2' ഒടിടി റിലീസിനെത്തുക. മലയാളം, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം ആമസോണ്‍ പ്രൈമില്‍ ലഭ്യമാകും.