കഴിഞ്ഞ ദിവസമാണ് രജനികാന്ത് ചിത്രം 'ജയിലറു'ടെ ഓഡിയോ ലോഞ്ച് ചടങ്ങ് ആഘോഷപൂർവം നടന്നത്. ഓഡിയോ ലോഞ്ചിനിടെയുള്ള ചിത്രത്തിന്‍റെ സംവിധായകൻ നെല്‍സൺ ദിലീപ്‌കുമാറിന്‍റെ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. 'ജയിലര്‍' ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രമല്ലെന്നാണ് സംവിധായകന്‍റെ വാക്കുകൾ.
മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലും 'ജയിലറി'ല്‍ അണിനിരക്കുന്നുണ്ട്. എന്നാൽ മോഹന്‍ലാലും ശിവരാജ്‌കുമാറും ജാക്കി ഷ്‌റോഫും ചിത്രത്തില്‍ കാമിയോ റോളുകളിലാണ് എത്തുന്നതെന്ന് നെല്‍സണ്‍ വ്യക്തമാക്കി. രജനികാന്തിനോടുള്ള ഇഷ്‌ടം കൊണ്ടാണ് കഥ പോലും കേള്‍ക്കാതെ സിനിമയില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായതെന്നും നെല്‍സണ്‍ പറഞ്ഞിരുന്നു.
READ ALSO:Jailer audio launch| എന്തൊരു മനുഷ്യന്‍, മോഹന്‍ലാല്‍ മഹാനടനെന്ന് രജനികാന്ത്; കഥ പോലും കേള്‍ക്കാതെ സമ്മതം മൂളിയെന്ന് നെല്‍സണ്‍
കഥയുടെ മികവ് കൊണ്ടല്ല, മറിച്ച് രജനി സാറിനോടുള്ള ഇഷ്‌ടം കൊണ്ടാണ് മോഹൻലാൽ വരാമെന്ന് സമ്മതിച്ചതെന്ന് പറഞ്ഞ സംവിധായകൻ അദ്ദേഹത്തിന് വേണ്ടത് എന്തോ അത് കൃത്യമായി സിനിമയില്‍ ചെയ്‌തിട്ടുണ്ടെന്ന് വിശ്വസിക്കുന്നതായും പറഞ്ഞിരുന്നു. അതേസമയം രജനികാന്തിനോട് കഥ പറയാന്‍ തനിക്ക് ധൈര്യം ഉണ്ടായിരുന്നില്ലെന്നും തന്നെ അതിന് പ്രാപ്‌തനാക്കിയത് നടന്‍ വിജയ് ആയിരുന്നുവെന്നും നെല്‍സണ്‍ പറഞ്ഞു.
'ജയിലര്‍ തുടങ്ങുന്ന സമയത്ത് താൻ നെഗറ്റീവ് സോണിലായിരുന്നു. ജയിലറില്‍ നിന്ന് തന്നെ മാറ്റുമെന്നുപോലും ചിന്തിച്ചിരുന്നു. വിജയ് സാറാണ് അപ്പോൾ രജനി സാറിനോട് കഥ പറയാനുള്ള ധൈര്യം തന്നത്'- നെല്‍സന്‍റെ വാക്കുകൾ ഇങ്ങനെ.
READ ALSO:Jailer audio launch| 'ബീസ്‌റ്റിന്‍റെ പരാജയത്തിന് ശേഷം നെല്‍സനെ മാറ്റാന്‍ പലരും ആവശ്യപ്പെട്ടിരുന്നു'; വെളിപ്പെടുത്തി രജനികാന്ത്
രജനികാന്തിന്‍റെ 169-ാമത് ചിത്രവും സംവിധായകൻ നെൽസന്‍റെ നാലാമത്തെ ചിത്രവുമാണ് 'ജയിലര്‍'. ചിത്രത്തിന്‍റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ജയിലര്‍ കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. മുത്തുവേല്‍ പാണ്ഡ്യൻ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. ചിത്രം ഓഗസ്റ്റ് 10 ന് തിയേറ്ററുകളിലെത്തും.
ചിത്രത്തിലെ ഗാനങ്ങളെല്ലാം ഓഡിയോ ലോഞ്ചില്‍ പുറത്തുവിട്ടിട്ടുണ്ട്. അനിരുദ്ധാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ തമന്നയാണ് നായിക. രമ്യ കൃഷ്‌ണന്‍, യോഗി ബാബു, വിനായകന്‍, മിര്‍ണ മേനോന്‍, നാഗ ബാബു, സുനില്‍, ജാഫര്‍ സാദിഖ്, ബില്ലി മുരളി, റിത്വിക്, കിഷോര്‍, മിഥുന്‍, കരാട്ടെ കാര്‍ത്തി, മാരിമുത്ത്, സുനില്‍വാസന്ത് രവി, ശരവണന്‍, സുഗന്തന്‍, അര്‍ഷാദ് തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.
ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിനായി സംഘട്ടനം ഒരുക്കിയത് സ്‌റ്റണ്ട് ശിവയാണ്. കാര്‍ത്തിക് കണ്ണന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് 'ജയിലർ' കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.
READ ALSO:Jailer| "രജനികാന്തിനെ നേരിടാൻ ധ്യാൻ ശ്രീനിവാസൻ", ഓഗസ്റ്റ് 10 ന് വരുന്നത് രണ്ട് 'ജയിലര്‍': ധ്യാൻ ചിത്രം റിലീസിന്