Mohanlal to sponsor 20 tribal students: അട്ടപ്പാടിയിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് മോഹന്‍ലാലിന്‍റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന്‍. 20 കുട്ടികളെയാണ് സംഘടന ഏറ്റെടുത്തിരിക്കുന്നത്. മോഹന്‍ലാല്‍ തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വിന്‍റേജ് എന്നാണ് പദ്ധതിയുടെ പേര്. പദ്ധതിയുടെ ഭാഗമായി പ്രത്യേക ക്യാമ്പ് നടത്തിയാണ് കുട്ടികളെ തെരഞ്ഞെടുത്തത്. ഓരോ കുട്ടികളുടെയും അഭിരുചിക്ക് അനുസരിച്ച് അവരെ വളര്‍ത്തിക്കൊണ്ട് വരികയും അവരുടെ താല്‍പര്യത്തിനനുസരിച്ച് പഠിപ്പിക്കുകയും ചെയ്യും. ഏത് കോഴ്‌സ് പഠിക്കണമെന്ന് ആഗ്രഹിച്ചാലും അത് പൂര്‍ത്തീകരിച്ച് കൊടുക്കുമെന്നും സംഘടന ഉറപ്പ് നല്‍കുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു.