Mohanlal with Indian Navy: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് കാണാന്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡിലെത്തി മോഹന്‍ലാല്‍. നാവിക സേനാംഗങ്ങള്‍ക്കൊപ്പമുള്ള മോഹന്‍ലാലിന്‍റെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നാവികസേനയും കൊച്ചി കപ്പല്‍ശാലയും ഐഎന്‍എസ് വിക്രാന്തിലേയ്‌ക്ക് മോഹന്‍ലാലിനെ ക്ഷണിച്ചിരുന്നു.
ഐഎന്‍എസ് വിക്രാന്ത് കാണാനെത്തി മോഹന്‍ലാല്‍
Mohanlal heartfelt gratitude post: ക്ഷണം സ്വീകരിച്ചെത്തിയ മോഹൻലാല്‍ നാവിക സേനയിലെയും കപ്പല്‍ശാലയിലെയും ജീവനക്കാരോട് സംസാരിക്കുകയും മോഹന്‍ലാലിന് ഉദ്യോഗസ്ഥര്‍ ഉപഹാരം സമ്മാനിക്കുകയും ചെയ്‌തിരുന്നു. സമാനതകളില്ലാത്ത അവസരത്തിന് നന്ദിയറിക്കുന്നുവെന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഐഎന്‍എസ് വിക്രാന്ത് കാണാനെത്തി മോഹന്‍ലാല്‍
ഈ യന്ത്രത്തിന്‍റെ പ്രത്യേകതകള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍, അത്ഭുതകരമായ ഐഎൻഎസ് വിക്രാന്തിന് പിന്നിലെ എല്ലാ ആളുകളെയും വിജയത്തോടെ അഭിവാദ്യം ചെയ്യുകയാണെന്ന് മോഹന്‍ലാല്‍ കുറിച്ചു. നടനും സംവിധായകനുമായ മേജര്‍ രവിയും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു.
ഐഎന്‍എസ് വിക്രാന്ത് കാണാനെത്തി മോഹന്‍ലാല്‍
വിക്രാന്ത് കണ്ട ശേഷം മേജര്‍ രവി പങ്കുവച്ച പോസ്‌റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. 'കൊച്ചി ഡോക്ക്‌യാര്‍ഡിലെ ഐഎൻഎസ് വിക്രാന്തിന് മുകളില്‍ സ്ഥാനം പിടിക്കാനായത് ഒരു ബഹുമതിയായിരുന്നു... നമ്മുടെ മധുര ശത്രുക്കള്‍ക്ക് പേടിസ്വപ്‌നങ്ങള്‍ സമ്മാനിക്കാന്‍ കഴിയുന്ന ഈ ഭീമാകാരമായ രാക്ഷസനെ കുറിച്ച് ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാം... ലാല്‍ സാറിലെ ഉത്സാഹിയായ നിഷ്കളങ്കനെ കണ്ടപ്പോള്‍ സന്തോഷം തോന്നി. വന്ദേമാതരം!!'.-മേജര്‍ രവി കുറിച്ചു.
ഐഎന്‍എസ് വിക്രാന്ത് കാണാനെത്തി മോഹന്‍ലാല്‍
കഴിഞ്ഞ മാസമാണ് ഐഎന്‍എസ് വിക്രാന്ത് നാവിക സേനയ്‌ക്ക് കൈമാറിയത്. രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വിക്രാന്ത് ഔദ്യോഗികമായി നാവിക സേനയുടെ ഭാഗമാകും. ഇതോടെ തദ്ദേശീയമായി വിമാന വാഹിനി രൂപകല്‍പന ചെയ്‌ത് നിര്‍മിക്കാന്‍ ശേഷിയുള്ള ലോകത്തെ ആറാമത്തെ രാജ്യം എന്ന അഭിമാന നേട്ടത്തിലേയ്‌ക്ക് എത്തിയിരിക്കുകയാണ് ഇന്ത്യ.
ഐഎന്‍എസ് വിക്രാന്ത് കാണാനെത്തി മോഹന്‍ലാല്‍
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലാണ് കപ്പലിന്‍റെ നിര്‍മാണം. 30 യുദ്ധ വിമാനങ്ങളും പത്തോളം ഹെലികോപ്‌റ്ററുകളെയും ഒരേ സമയം കപ്പലില്‍ ഉള്‍ക്കൊള്ളാനാവും. 860 അടിയാണ് ഐഎന്‍എസ് വിക്രാന്തിന്‍റെ നീളം. 2009ലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 76 ശതമാനം ഇന്ത്യന്‍ നിര്‍മിത വസ്‌തുക്കളാണ് കപ്പലിന്‍റെ നിര്‍മാണത്തിനായി ഉപയോഗിച്ചത്.
Also Read:മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം റാം; പ്രാര്‍ഥനയും പിന്തുണയും വേണമെന്ന് ജീത്തു ജോസഫ്