മോഹന്‍ലാലിന്‍റെ (Mohanlal) 'മലൈക്കോട്ടെ വാലിബനി'ലെ (Malaikottai Vaaliban) പുതിയ ഗാനം റിലീസ് ചെയ്‌തു. ചിത്രത്തിലെ 'റാക്ക്' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.
മോഹന്‍ലാല്‍ ആണ് 'റാറാ റക്കറക്ക റാക്ക്' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. പിഎസ് റഫീക്കിന്‍റെ ഗാന രചനയില്‍ പ്രശാന്ത് പിള്ളയാണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. 'മലൈക്കോട്ടെ വാലിബനി'ലെ രണ്ടാമത്തെ ഗാനം കൂടിയാണിത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ 'പുന്നാരക്കാട്ടിലെ പൂവനത്തിൽ' (Punnara Kattile Poovanatthil) എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ഗാനത്തിനും സംഗീതം ഒരുക്കിയത് പ്രശാന്ത് പിള്ള ആയിരുന്നു. ശ്രീകുമാർ വാക്കിയിലും അഭയ ഹിരൺമയിയും ചേർന്നാണ് 'പുന്നാരക്കാട്ടിലെ പൂവനത്തിൽ' ആലപിച്ചത്.
അടുത്തിടെ ചിത്രത്തിലെ ഏതാനും പോസ്‌റ്ററുകളും നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ഒരു സംഘട്ടനത്തിന് ഒരുങ്ങുന്ന മോഹന്‍ലാലിന്‍റെ കഥാപാത്രമായിരുന്നു പുതിയ പോസ്‌റ്ററില്‍. മോഹന്‍ലാലും, മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന് ചുറ്റിലും അഘോരികളും അടങ്ങുന്നതായിരുന്നു 'മലൈക്കോട്ടൈ വാലിബന്‍റെ' മറ്റൊരു പോസ്‌റ്റര്‍. ഈ പോസ്‌റ്ററും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയിരുന്നു (Mohanlal Lijo Jose Pellissery movie). സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയ ഗാനവും, പോസ്‌റ്ററുകളും, പ്രൊമോഷണല്‍ വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
'മലൈക്കോട്ടൈ വാലിബന്‍' ടീസറും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. മോഹന്‍ലാലിന്‍റെ അത്യുഗ്രന്‍ ഡയലോഗ് കൂടിയുള്ളതായിരുന്നു ടീസര്‍. ടീസറിലെ 'കൺ കണ്ടത് നിജം, കാണാത്തത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം' -എന്ന മോഹന്‍ലാലിന്‍റെ ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
'മലൈക്കോട്ടൈ വാലിബന്‍' ടീസറിനെ കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. 'മലൈക്കോട്ടൈ വാലിബന്‍റെ ക്യാപ്റ്റൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരു ഗംഭീരമായ കാഴ്‌ചയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. അതിന്‍റെ ഒരു കാഴ്‌ച ഈ ടീസറിൽ പ്രേക്ഷകർക്ക് കാണാൻ കഴിയും' - ടീസറിനെ കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു.
'മലൈക്കോട്ടെ വാലിബന്‍റെ' ഡിജിറ്റല്‍ സാറ്റലൈറ്റ് റൈറ്റുകള്‍ സ്വന്തമാക്കിയ വിവരവും നിര്‍മാതാക്കള്‍ പങ്കുവച്ചിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറാണ് 'മലൈക്കോട്ടെ വാലിബന്‍റെ' ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത്. സിനിമയുടെ സാറ്റലൈറ്റ് റൈറ്റ്‌സ് ഏഷ്യാനെറ്റും സ്വന്തമാക്കി. ട്രേഡ് അനലിസ്‌റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, അനൂപിന്‍റെ മാക്‌സ് ലാബ്, കൊച്ചുമോന്‍റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, സിദ്ധാർഥ് ആനന്ദ് കുമാർ, വിക്രം മെഹ്‌റ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
പിഎസ് റഫീഖ് ആണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. 'നായകൻ', 'ആമേൻ' തുടങ്ങിയ സിനിമകളില്‍ പിഎസ് റഫീഖ്, ലിജോ ജോസിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഒരു പീരിയഡ് ഡ്രാമയായി ഒരുങ്ങിയ ചിത്രം 2024 ജനുവരി 25നാണ് തിയേറ്ററുകളില്‍ എത്തുക.
Also Read:പോര്‍ക്കളത്തില്‍ വീറോടെ മോഹന്‍ലാല്‍ ; മലൈക്കോട്ടെ വാലിബന്‍ പുതിയ പോസ്‌റ്ററുമായി താരം