കേരളം

kerala

ETV Bharat / entertainment

യഥാര്‍ഥ നായകന്മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ്, 'ദി റിയല്‍ ഹീറോസ് ആര്‍ ഓള്‍വെയ്‌സ് എലോണ്‍' ; ടീസര്‍ പുറത്ത് - മോഹന്‍ലാല്‍ ഷാജി കൈലാസ്

ആകാംക്ഷയുണര്‍ത്തുന്ന ടീസറാണ് മോഹന്‍ലാല്‍ ചിത്രത്തിന്‍റേതായി പുറത്തുവന്നത്. ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് സിനിമയ്‌ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍

mohanlal alone movie teaser  alone movie official teaser  mohanlal shaji kailas movie  mohanlal birthday  mohanlal  മോഹന്‍ലാല്‍ എലോണ്‍ ടീസര്‍  എലോണ്‍ സിനിമ ടീസര്‍  മോഹന്‍ലാല്‍ ഷാജി കൈലാസ്  എലോണ്‍ ഒഫീഷ്യല്‍ ടീസര്‍
യഥാര്‍ഥ നായകന്മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ്, ദി റിയല്‍ ഹീറോസ് ആര്‍ ഓള്‍വെയ്‌സ് എലോണ്‍, ടീസര്‍ പുറത്ത്

By

Published : May 21, 2022, 10:44 PM IST

ആരാധകര്‍ക്കുളള പിറന്നാള്‍ സമ്മാനമായി മോഹന്‍ലാല്‍ ചിത്രം 'എലോണി'ന്‍റെ ആദ്യ ടീസര്‍ പുറത്ത്. ഒരിടവേളയ്‌ക്ക് ശേഷം മോഹന്‍ലാല്‍-ഷാജി കൈലാസ് ടീം വീണ്ടും ഒന്നിച്ച സിനിമയാണ് എലോണ്‍. ആരാധകരും സിനിമാപ്രേമികളും ഒരേപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ 46 സെക്കന്‍ഡ് ദൈര്‍ഘ്യമുളള ടീസറാണ് റിലീസ് ചെയ്‌തിരിക്കുന്നത്.

'യഥാര്‍ഥ നായകന്മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ്, ദി റിയല്‍ ഹീറോസ് ആര്‍ ഓള്‍വെയ്‌സ് എലോണ്‍' എന്ന ഡയലോഗ് പറയുന്ന മോഹന്‍ലാലിനെ ടീസറില്‍ കാണിക്കുന്നു. ഫ്‌ളാറ്റിനുളളില്‍ നിന്ന് നടന്‍റെ കഥാപാത്രം യോഗ ചെയ്യുന്നതിനിടെയുളള രംഗമാണ് ടീസറിലുളളത്.

പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിച്ചത്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് എലോണിന്‍റെ നിര്‍മാണം. രാജേഷ് ജയറാം തിരക്കഥ എഴുതിയ സിനിമയുടെ സംഗീതം ജേക്‌സ് ബിജോയ് നിര്‍വഹിക്കുന്നു.

അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ഡോണ്‍ മാക്‌സ് എഡിറ്റിങ്ങും ചെയ്യുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമാണ് ഏക കഥാപാത്രമായി എത്തുന്നതെന്ന സൂചനകളുമുണ്ട്. 2009ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആണ് മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒടുവില്‍ റിലീസ് ചെയ്‌ത സിനിമ.

ഇവരുടേതായി പുറത്തിറങ്ങിയ മാസ് സിനിമകളെല്ലാം തിയേറ്ററുകളില്‍ വന്‍വിജയം നേടിയിട്ടുണ്ട്. ആറാം തമ്പുരാന്‍, നരസിംഹം ഉള്‍പ്പടെയുളള സിനിമകളെല്ലാം ഇന്നും ആരാധകരുടെ പ്രിയപ്പെട്ടവയാണ്. ജനപ്രിയ കൂട്ടുകെട്ടിന്‍റെ മുന്‍ചിത്രങ്ങള്‍ പോലെ എലോണും വിജയമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ABOUT THE AUTHOR

...view details