കേരളം

kerala

ETV Bharat / entertainment

ആ ശബ്‌ദത്തിന് പിന്നിലെ രഹസ്യങ്ങള്‍ തേടി മോഹന്‍ലാല്‍ ; എലോണ്‍ ടീസര്‍ - Alone teaser

ജനുവരി 26 ന് പുറത്തിറങ്ങുന്ന, മോഹന്‍ലാല്‍ - ഷാജി കൈലാസ് ചിത്രം 'എലോണി'ന്‍റെ ടീസര്‍ പുറത്ത്

Mohanlal Shaji Kailas movie Alone teaser  രഹസ്യങ്ങള്‍ തേടി മോഹന്‍ലാല്‍  മോഹന്‍ലാല്‍  എലോണ്‍ ടീസര്‍  എലോണ്‍  ഷാജി കൈലാസ്  മോഹന്‍ലാല്‍ ഷാജി കൈലാസ് ചിത്രം  ബട്ടര്‍ഫ്ലൈ എഫക്‌ട്  എലോണിലെ മോഹന്‍ലാലിന്‍റെ കഥാപാത്രം  എലോണിന്‍റെ ടീസര്‍ ശ്രദ്ധേയമാവുകയാണ്  എലോണിന്‍റെ ടീസര്‍ർ  Mohanlal Shaji Kailas movie  Alone teaser  Alone
ആ ശബ്‌ദത്തിന് പിന്നിലെ രഹസ്യങ്ങള്‍ തേടി മോഹന്‍ലാല്‍

By

Published : Jan 25, 2023, 6:02 PM IST

മോഹന്‍ലാല്‍ - ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം 'എലോണ്‍' നാളെ (ജനുവരി 26) തിയേറ്ററുകളില്‍. ചിത്രത്തിന്‍റെ 30 സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ള ടീസര്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ ലക്ഷ്യത്തെയാണ് ഇതില്‍ ഹൈലൈറ്റ് ചെയ്‌തിരിക്കുന്നത്.

കയോസ് സിദ്ധാന്തത്തില്‍ പറയുന്ന ബട്ടര്‍ഫ്ലൈ ഇഫക്‌ട് ഒരു ഉദാഹരണമായി ടീസറില്‍ കാണിക്കുന്നുണ്ട്. നിഗൂഢമായ ചില ശബ്‌ദങ്ങളുടെ പിന്നിലെ രഹസ്യം തേടി താന്‍ ഇറങ്ങുകയാണെന്ന് മോഹന്‍ലാല്‍ കഥാപാത്രം പറയുന്നു. മുമ്പിറങ്ങിയ ടീസറില്‍ മറ്റ് താരങ്ങളുടെ ശബ്‌ദ സാന്നിധ്യം ഉണ്ടായിരുന്നെങ്കില്‍ പുതിയതില്‍ മോഹന്‍ലാലിന്‍റേത് മാത്രമാണുള്ളത്.

സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് 'എലോണി'ല്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ഹെയര്‍സ്‌റ്റൈലിലും വസ്‌ത്രധാരണത്തിലുമൊക്കെ വ്യത്യസ്‌തമായാണ് താരമെത്തുന്നത്. സിനിമയ്‌ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം 'എലോണി'ലൂടെ ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ചെത്തുകയാണ്. 2009ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ്‌ ചില്ലീസാണ് ഇവരൊന്നിച്ച അവസാന ചിത്രം.ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ഒരുക്കുന്ന 30ാമത്തെ ചിത്രം കൂടിയാണ് 'എലോണ്‍'. രാജേഷ് ജയരാമന്‍റേതാണ് തിരക്കഥ.

Also Read:'അധികം വൈകാതെ മോഹന്‍ലാല്‍ ചിത്രം സംഭവിക്കും'; സൂചന നല്‍കി ശ്യാം പുഷ്‌കരന്‍

അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ഡോണ്‍ മാക്‌സ്‌ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ജേക്‌സ്‌ ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ലിജു പനംകോഡ്, ബിജീഷ് ഉപാസന എന്നിവര്‍ ചേര്‍ന്നാണ് മേക്കപ്പ്‌. മുരളി വസ്‌ത്രാലങ്കാരവും നിര്‍വഹിച്ചു.

ABOUT THE AUTHOR

...view details