Mohanlal about Barroz: 'ബറോസി'നായുള്ള കാത്തിരിപ്പിലാണ് നാളേറെയായി മോഹന്‍ലാല്‍ ആരാധകര്‍. മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായം അണിയുന്ന ചിത്രമാണ് 'ബറോസ്'. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ ചിത്രം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.
Barroz updation: 'ബറോസ്' അവതരിപ്പിക്കുന്നത് ഇന്‍റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമിലാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മോഹന്‍ലാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിഗ് ബോസ് സീസണ്‍ നാലിന്‍റെ വേദിയില്‍ വച്ചായിരുന്നു 'ബറോസി'നെ കുറിച്ചുള്ള മോഹന്‍ലാലിന്‍റെ പ്രഖ്യാപനം. 400 വര്‍ഷം പഴക്കമുള്ള ഒരു ഭൂതത്തിന്‍റെ കഥയാണ് ചിത്രമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Barroz will present international platform: 'ഒരു ത്രീഡി ചിത്രമാണ് 'ബറോസ്'. നമ്മളൊരു ഇന്‍റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമിലാണ് സിനിമ അവതരിപ്പിക്കാന്‍ പോകുന്നത്. അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാര്‍ത്ഥന ഞങ്ങള്‍ക്ക് വേണം. അണ്‍യൂഷ്യല്‍ ആയിട്ടുള്ള സിനിമയായിരിക്കും 'ബറോസ്'. 400 വര്‍ഷം പഴക്കമുള്ള ഒരു ഭൂതത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. വലിയൊരു സിനിമയായിട്ടെ ഞാന്‍ ഇറക്കുള്ളൂ..' -മോഹന്‍ലാല്‍ പറഞ്ഞു.
Barroz shooting: 'ബറോസി'ന്‍റെ അടുത്ത ഷെഡ്യൂള്‍ ജൂണ്‍ മധ്യത്തില്‍ പോര്‍ച്ചുഗലില്‍ ആരംഭിക്കും. പോര്‍ച്ചുഗലിന് പുറമെ ആംസ്‌റ്റര്‍ഡാമിലും ചിത്രീകരണം ആരംഭിക്കും. സിനിമയുടെ ഗോവ ഷെഡ്യൂള്‍ രണ്ട് ദിവസം മുമ്പാണ് പൂര്‍ത്തീകരിച്ചത്. ഒരു മാസത്തെ ചിത്രീകരണമായിരുന്നു ഗോവയില്‍ പ്ലാന്‍ ചെയ്‌തിരുന്നത്. 'ബറോസ്' പൂര്‍ത്തിയായ ശേഷം മോഹന്‍ലാല്‍ 'റാമി'ന്‍റെ തുടര്‍ ചിത്രീകരണത്തിലേയ്‌ക്ക് കടക്കും.