Drishyam franchise is all set to go international: മോഹന്‍ലാലിന്‍റെ ബോക്‌സ് ഓഫിസ് ഹിറ്റുകള്‍ ഇനി രാജ്യാന്തര തലത്തിലേയ്‌ക്ക്. മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം' ഇനി വിദേശ ഭാഷകളിലേയ്‌ക്കും. ഇതിനോടകം തന്നെ വിവിധ ഇന്ത്യന്‍ ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്‌ത 'ദൃശ്യം' ഒന്നും രണ്ടും ഭാഗങ്ങള്‍ക്ക് ലോകമെമ്പാടും വലിയ ആരാധകരാണ്.
Panorama Studios acquires Drishyam remake rights: 'ദൃശ്യം 1', 2 ഭാഗങ്ങള്‍ ഇംഗ്ലീഷിലേയ്‌ക്കും മറ്റ് വിദേശ ഭാഷകളിലേയ്‌ക്കും റീമേക്ക് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 'ദൃശ്യം' ഫ്രാഞ്ചൈസികളുടെ അവകാശം പനോരമ സ്‌റ്റുഡിയോസ് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് സ്വന്തമാക്കിയതായാണ് വിവരം.
Panorama Studios Intl Ltd statement: ഫെബ്രുവരി 8നാണ് പനോരമ സ്‌റ്റുഡിയോസ് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ്, ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങള്‍ ഇംഗ്ലീഷിലേയ്‌ക്കും മറ്റ് ഇംഗ്ലീഷ് ഇതര ഭാഷകളിലേക്കും റീമേക്ക് ചെയ്യാനുള്ള അവകാശം നേടിയത്. ' 'ദൃശ്യം 2' (ഹിന്ദി) സിനിമയുടെ വന്‍ വിജയത്തിന് ശേഷം, പനോരമ സ്‌റ്റുഡിയോസ് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ്, മലയാള ചിത്രങ്ങളായ 'ദൃശ്യം', 'ദൃശ്യം 2' എന്നിവയുടെ റീമേക്ക് അവകാശം വിവിധ വിദേശ ഭാഷകളില്‍ സ്വന്തമാക്കിയതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. കൊറിയന്‍, ജാപ്പനീസ് ഭാഷകളിലും, ഹോളിവുഡിലും ചിത്രം നിര്‍മിക്കാനുള്ള ചര്‍ച്ചകളിലാണ് ഞങ്ങള്‍'- പനോരമ സ്‌റ്റുഡിയോസ് പ്രസ്‌താവനയില്‍ വ്യക്തമാക്കി.
Taran Adarsh about Drishyam franchise : ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശും ഇതേക്കുറിച്ച് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങള്‍ എല്ലാ വിദേശ ഭാഷകളിലേക്കും റീമേക്ക് ചെയ്യും. പനോരമ സ്‌റ്റുഡിയോസ് ആണ് റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിപ്പീനോ, സിംഹള, ഇന്തോനേഷ്യന്‍ എന്നീ ഭാഷകള്‍ ഒഴികെ ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള മറ്റ് വിദേശ ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്യും.