Lucifer 2 announcement: ലൂസിഫര്‍ 2 എമ്പുരാനായി നാളേറെയായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രത്തിന്‍റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ടുള്ള സുപ്രധാന പ്രഖ്യാപനം ഇന്ന്(17.08.2022) ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് 'ലൂസിഫര്‍' താരങ്ങളും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരും.
L2E announcement: മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളി ഗോപി എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും ആന്‍റണി പെരുമ്പാവൂര്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഒപ്പം യൂട്യൂബ് പ്രീമിയര്‍ ലിങ്കും പുറത്തുവിട്ടു. വൈകിട്ട് നാല് മണിയോടെ സിനിമയെ കുറിച്ചുള്ള വീഡിയോ ആശിര്‍വാദ് സിനിമാസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിടും.
പൃഥ്വിരാജും ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 'എല്‍2ഇ' എന്ന ഹാഷ്‌ടാഗോട് കൂടിയാണ് പൃഥ്വി പോസ്‌റ്റ് ചെയ്‌തത്. 'ടീം എല്‍2ഇ. ഇഗ്‌നിഷന്‍ മോഡ്' എന്ന അടിക്കുറിപ്പോട് കൂടിയായിരുന്നു മുരളി ഗോപിയുടെ പോസ്‌റ്റ്.