കേരളം

kerala

ETV Bharat / entertainment

'എന്‍റെ പേജില്‍ വന്ന് സോംബി എന്നൊക്കെ എഴുതാന്‍ നാണമില്ലേ സുഹൃത്തേ'; പരിഹാസ കമന്‍റിന് വൈശാഖിന്‍റെ മറുപടി - വൈശാഖ്

Vysakh reply to degrading comment : റിലീസിന്‌ തയ്യാറെടുക്കുന്ന മോണ്‍സ്‌റ്റര്‍ സിനിമയെ പരിഹസിച്ചയാള്‍ക്ക് മറുപടി നല്‍കി സംവിധായകന്‍ വൈശാഖ്. എത്ര ഓവര്‍ ഹൈപ്പ് കൊടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കില്‍ ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് മറുപടി

Vysakh reacts to degrading comment  Vysakh reply to degrading comment  Monster director Vysakh  Monster  Mohanlal  പരിഹാസ കമന്‍റിന് വൈശാഖിന്‍റെ മറുപടി  സംവിധായകന്‍ വൈശാഖ്  Monster degrading comment  Monster in news  Vysakh reacts to degrading comment  Monster cast and crew  Monster release  മോണ്‍സ്‌റ്റര്‍  വൈശാഖ്  മോഹന്‍ലാല്‍
'എന്‍റെ പേജില്‍ വന്ന് സോംബി എന്നൊക്കെ എഴുതാന്‍ നാണമില്ലേ സുഹൃത്തേ'; പരിഹാസ കമന്‍റിന് വൈശാഖിന്‍റെ മറുപടി

By

Published : Oct 20, 2022, 1:40 PM IST

Monster in news : വൈശാഖ്‌- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ 'മോണ്‍സ്‌റ്റര്‍' റിലീസിനോടടുക്കുകയാണ്. ചിത്രത്തിന്‍റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന സമയവുമാണ്. അതിനിടെയാണ് സിനിമയെ പരിഹസിച്ച് ഒരാള്‍ എഴുതിയ കമന്‍റും സംവിധായകന്‍ വൈശാഖ്‌ അതിന് നല്‍കിയ മറുപടിയും ശ്രദ്ധ നേടുന്നത്.

Monster degrading comment: 'സോംബി വരുന്നു.. സോംബി വരുന്നു..സോംബി വരുന്നു.. സോംബി വരുന്നു.. കേരളത്തില്‍ തിയേറ്ററുകളില്‍ 21ന്‌ സോംബി ഇറങ്ങുന്നു.. സിംഗ്‌ സിംഗ്‌ ലക്കി സിംഗ്‌.. വെറും എട്ട് കോടി ബഡ്‌ജറ്റില്‍ സോംബി എത്തുന്നു'-ഇപ്രകാരമായിരുന്നു പരിഹാസ കമന്‍റ്‌.

Vysakh reacts to degrading comment: 'എന്‍റെ പേജില്‍ വന്ന് സോംബി എന്നൊക്കെ എഴുതാന്‍ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ.. ഇത് സോംബി പടമൊന്നും അല്ലെന്നും ഒരു സാധാരണ ത്രില്ലര്‍ ആണെന്നും ഞാന്‍ ഇതിന് മുമ്പും പലതവണ പറഞ്ഞതാണ്. പിന്നെ നിങ്ങള്‍ എത്ര ഓവര്‍ ഹൈപ്പ് കൊടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കില്‍ അത് ജനങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ടാല്‍ പിന്നെയത് വിജയിക്കുക തന്നെ ചെയ്യും. ഐ ലവ്‌ യൂ ബ്രോ' -വൈശാഖ് കുറിച്ചു.

പരിഹാസ കമന്‍റിന് വൈശാഖിന്‍റെ മറുപടി

Monster cast and crew: ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തെലുഗു താരം ലക്ഷ്‌മി മഞ്ജുവാണ് നായികയായെത്തുന്നത്. ലക്ഷ്‌മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. സിനിമയ്‌ക്കായി നടി കളരിപ്പയറ്റില്‍ പരിശീലനവും നേടിയിരുന്നു. സുദേവ് നായര്‍, ഹണി റോസ്, ലെന, സിദ്ദിഖ്, ജോണി ആന്‍റണി, കോട്ടയം രമേശ്, ജെസ് സ്വീജന്‍, കെ.ബി ഗണേഷ് കുമാര്‍, സാധിക വേണുഗോപാല്‍, ജോസ്‌ ജോയല്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Also Read: 'ഏറെ സൂക്ഷിച്ച് ചെയ്യേണ്ട രംഗങ്ങളാണത്' ; മോണ്‍സ്‌റ്റര്‍ വിശേഷങ്ങളുമായി മോഹന്‍ലാല്‍

Monster release: ഉദയ്‌ കൃഷ്‌ണയുടേതാണ് തിരക്കഥ. 'പുലിമുരുഗ'ന് ശേഷം മോഹന്‍ലാല്‍, വൈശാഖ്, ഉദയ്‌ കൃഷ്‌ണ എന്നിവര്‍ വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും 'മോണ്‍സ്‌റ്ററി'നുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം. ദീപാവലി റിലീസായി ഒക്‌ടോബര്‍ 21നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ABOUT THE AUTHOR

...view details