മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന'എലോണി'ന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. സംവിധായകന്‍ ഷാജി കൈലാസാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചത്.
'എലോണി'ന്‍റെ പുതിയ പോസ്‌റ്ററിനൊപ്പമാണ് സെന്‍സറിംഗ് പൂര്‍ത്തിയായ വിവരം സംവിധായകന്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. 'ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ 'എലോണ്‍' സെന്‍സറിംഗ് പൂര്‍ത്തിയായി. 'എലോണി'നെ ഉടന്‍ കാണാം.'-ഷാജി കൈലാസ് കുറിച്ചു.
ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. വസ്‌ത്രധാരണത്തിലും ഹെയര്‍സ്‌റ്റൈലുമൊക്കെ സമീപ കാല ചിത്രങ്ങളില്‍ നിന്നും വളരെ വേറിട്ട ലുക്കാണ് 'എലോണി'ല്‍ താരത്തിന്‍റേത്. 'എലോണ്‍' പ്രേക്ഷകര്‍ കാണേണ്ട സിനിമയാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
'എലോണ്‍ വളരെ വ്യത്യസ്‌തമായ സിനിമയാണ്. നേരത്തെ കമല്‍ ഹാസനൊക്കെ തനിച്ച് ചെയ്‌തിട്ടുള്ളതാണ്. പക്ഷേ അതില്‍ വേറെ ആളുകള്‍ ഉണ്ടായിരുന്നു. ശബ്‌ദങ്ങളായിട്ട്. പക്ഷേ ഈ ചിത്രത്തില്‍ ഞാന്‍ മാത്രമേ ഉള്ളൂ. അതുകൊണ്ടാണ് 'എലോണ്‍' എന്ന് പേരിട്ടിരിക്കുന്നത്. ഇത് കാണേണ്ട സിനിമയാണ്. വളരെ വ്യത്യസ്‌തമായാണ് ഷാജി കൈലാസ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സംഭവിക്കുന്ന കഥയാണ്'.
നീണ്ട ഇടവേളയ്‌ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'എലോണി'നുണ്ട്. 2009ല്‍ പുറത്തിറങ്ങിയ 'റെഡ് ചില്ലീസി'ന് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും സംഭവിച്ചിരിക്കുന്നത്.
Also Read:'പഴയ മോഹന്‍ലാല്‍ പുതിയ മോഹന്‍ലാല്‍ എന്നില്ല'; സിനിമ വിജയിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഭദ്രന്‍
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം. രാജേഷ് ജയരാമന്‍റേതാണ് തിരക്കഥ. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ഡോണ്‍ മാക്‌സ് എഡിറ്റിംഗും നിര്‍വഹിക്കും. ജേക്‌സ് ബിജോയ് ആണ് സംഗീതം.