12th Man Teaser: മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടികെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം 'ട്വല്‍ത്ത് മാനി'നായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. 'ദൃശ്യം 2'ന് ശേഷം ഈ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഏറെ നിഗൂഢതകളും സംശയങ്ങളും ജനിപ്പിക്കുന്ന 1.30 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഒരു ത്രില്ലര്‍ ചിത്രമാകും 'ട്വല്‍ത്ത് മാന്‍' എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
12th Man OTT Release: ഹോട്ട്‌സ്‌റ്റാറിലൂടെ ഡയറക്‌ട് റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. അതേസമയം റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. ചിത്രം ഉടന്‍ തന്നെ റിലീസാകുമെന്നാണ് താരം പങ്കുവച്ച പോസ്‌റ്ററില്‍ നിന്നും വ്യക്തമാകുന്നത്.
Mohanlal Jeethu Joseph movie: മിസ്‌റ്ററി ത്രില്ലര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രമെന്ന പ്രത്യേകതയോടു കൂടിയാണ് 'ട്വല്‍ത്ത് മാന്‍' റിലീസിനെത്തുന്നത്. അഞ്ച് നായികമാരാണ് ചിത്രത്തില്‍.