കേരളം

kerala

ETV Bharat / entertainment

'പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോള്‍', മോഹന്‍ലാല്‍ ലിജോ ചിത്രത്തിന്‍റെ ടൈറ്റില്‍ ഡിസംബര്‍ 23ന് - മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി സിനിമ

മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ജോലികളിലാണെന്ന് അടുത്തിടെ ലിജോ പറഞ്ഞിരുന്നു. കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍

mohanlal lijo jose pellissery movie  mohanlal  lijo jose pellissery  mohanlal lijo jose pellissery movie title  mohanlal movie  mohanlal upcoming movie  mohanlal lijo movie title  മോഹന്‍ലാല്‍  ലിജോ ജോസ് പെല്ലിശ്ശേരി  മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി സിനിമ  മോഹന്‍ലാല്‍ സിനിമ
മോഹന്‍ലാല്‍ ലിജോ ചിത്രത്തിന്‍റെ ടൈറ്റില്‍ ഡിസംബര്‍ 23ന്

By

Published : Dec 21, 2022, 4:41 PM IST

Updated : Dec 21, 2022, 4:55 PM IST

മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിനായി വലിയ ആകാംഷയിലാണ് സിനിമാപ്രേമികള്‍. അടുത്തിടെയാണ് ചിത്രത്തെ കുറിച്ചുളള അറിയിപ്പുമായി അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇരുവരും ആദ്യമായി ഒരുമിക്കുന്ന സിനിമ മാസും ക്ലാസും കലര്‍ന്ന ഒരു ചിത്രമായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. കാത്തിരിപ്പിനൊടുവില്‍ സിനിമയുമായി ബന്ധപ്പെട്ട് മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും പങ്കുവച്ചൊരു ചിത്രം സിനിമാപ്രേമികളില്‍ കൗതുകമുണര്‍ത്തിയിരിക്കുകയാണ്.

ഒരുഭാഗത്ത് മണലും മറ്റൊരു ഭാഗത്ത് മണ്ണും ആയിട്ടുളെളാരു ഫോട്ടോയാണ് സൂപ്പര്‍താരവും സംവിധായകനും പോസ്റ്റ് ചെയ്‌തത്. ചിത്രത്തിന് നിരവധി കമന്‍റുകളാണ് സമൂഹ മാധ്യമങ്ങളില്‍ വന്നത്. പിന്നാലെ സിനിമയുടെ പുതിയ അപ്‌ഡേറ്റ് നിര്‍മാതാവ് ഷിബു ബേബി ജോണിന്‍റെ പ്രൊഡക്ഷന്‍ ബാനറായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് പേജിലാണ് വന്നത്. മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി സിനിമയുടെ ടൈറ്റില്‍ ഡിസംബര്‍ 23ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.

ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് പേജില്‍ വന്ന പോസ്‌റ്റ്‌: ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ഉണ്ടായതല്ല റോമാ സാമ്രാജ്യം .മനുഷ്യന്‍റെ കഠിനാധ്വാനത്തിന്‍റെ, പോരാട്ടങ്ങളുടെ ശ്രമഫലമാണ് ഓരോ വിജയവും. രണ്ടു മാസങ്ങൾക്കു മുൻപ് മലയാളക്കര ആഘോഷിച്ച മോഹൻലാൽ ലിജോ ജോസ് കൂട്ടുക്കെട്ടിലുള്ള ചിത്രത്തിന്‍റെ വിശേഷങ്ങൾ അറിയാൻ പലരും അക്ഷമരായി കാത്തിരിക്കുകയാണ് എന്നറിയാം..ഒരു രാത്രി കൊണ്ടോ ഒരാഴ്‌ച കൊണ്ടോ കനവിൽ നെയ്യുന്ന സ്വപ്നമല്ല സിനിമ. ദിവസങ്ങളുടെ ചിലപ്പോൾ വർഷങ്ങളുടെ ശ്രമഫലമാണ് നമ്മളീ കാണുന്ന സിനിമ. പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂർണ ബോധ്യത്തിൽ ഞങ്ങളിവിടെ തുടക്കം കുറിക്കുകയാണ്.

അണിയറയിൽ തകൃതിയായി വേണ്ട ചേരുവകൾ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു. പ്രകൃതിയും മനുഷ്യരും ഒരുപോലെ കുളിരുന്ന ഈ ക്രിസ്മസ് നാളുകളിൽ ആകാംക്ഷയുടെ ആദ്യ സമ്മാനപൊതി പൊട്ടിക്കാൻ ഞങ്ങളെത്തുന്നു. കാത്തിരിപ്പിന് വിരാമമിടാം, ചോദ്യങ്ങളും ആശങ്കകളുമില്ലാത്ത ആ ഉത്തരത്തിനായി കുറച്ചു മണിക്കൂറുകൾ കൂടി ക്ഷമയോടെ കാത്തിരിക്കുക.

ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ് ആമേന്‍ മൂവി മോണ്‍സ്റ്ററി സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ നിര്‍മാണം. രാധിക ആപ്‌തെ സിനിമയില്‍ നായികയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023ഓടെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നും അറിയുന്നു. സിനിമ പീരിയോഡിക്ക് ഡ്രാമയാണെന്നും ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു ഗുസ്‌തി താരമായിട്ടാണ് എത്തുകയെന്നും വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഇതിലൊന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കം ആണ് ലിജോയുടെ പുതിയ സിനിമ. ഐഎഫ്‌എഫ്‌കെയില്‍ അടുത്തിടെ ആദ്യ പ്രീമിയര്‍ നടത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. മമ്മൂട്ടി ചിത്രത്തിന് പിന്നാലെയാണ് ലിജോ ഇപ്പോള്‍ മോഹന്‍ലാലിനൊപ്പവും ഒന്നിക്കുന്നത്. മികച്ചൊരു സിനിമ തന്നെയാണ് ഈ കൂട്ടുകെട്ടിലും സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നത്.

Last Updated : Dec 21, 2022, 4:55 PM IST

ABOUT THE AUTHOR

...view details