Mohanlal Lijo Jose Pellissery movie: മോഹന്‍ലാല്‍ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പുതിയ ചിത്രം അണിയറില്‍ ഒരുങ്ങുന്നതായി സൂചന. ഇരുവരും ഒരുമിച്ചുള്ളൊരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇതിന് പിന്നാലെ ട്രേഡ് അനലിസ്‌റ്റ് ശ്രീധര്‍ പിള്ളയുടെ ട്വീറ്റും ശ്രദ്ധ നേടുകയാണ്.
Sreedhar Pillai about Mohanlal new project: മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്ന പ്രോജക്‌ട് വൈകാതെ നടക്കുമെന്നാണ് ശ്രീധര്‍ പിള്ളയുടെ ട്വീറ്റ്. "മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം സംബന്ധിച്ച വന്‍ പ്രഖ്യാപനം വരുന്നു. മോഹന്‍ലാല്‍ ഒരു ഗുസ്‌തിക്കാരനായാണ് ചിത്രത്തില്‍. ഒരു പുരാവൃത്തത്തെ ആസ്‌പദമാക്കിയുള്ള ബിഗ് ബജറ്റ് പീരീഡ് ചിത്രം. 100 ശതമാനം ഉറപ്പാണ് ഈ പ്രോജക്‌ട്. ഷിജു ബേബി ജോണ്‍ ആണ് നിര്‍മാണം. രാജസ്‌ഥാനില്‍ 2023 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും" -ഇപ്രകാരമായിരുന്നു ശ്രീധര്‍ പിള്ളയുടെ ട്വീറ്റ്.