ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന റാം സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ മോഹന്‍ലാല്‍ പങ്കുവച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. എഴുതുന്നതിനിടെ ഫോട്ടോഗ്രാഫറെ നോക്കി ചിരിക്കുന്ന താരത്തിന്‍റെ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അനീഷ് ഉപാസനയാണ് മോഹന്‍ലാലിന്‍റെ മനോഹരമായ ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
എഴുത്തിനിടെ ഫോട്ടോഗ്രാഫറെ നോക്കി ചിരിച്ച് ലാലേട്ടന്‍; മനോഹരമെന്ന് ആരാധകര്‍ - Mohanlal in Ram movie
നിലവില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം സിനിമയില്‍ അഭിനയിക്കുകയാണ് മോഹന്‍ലാല്‍. റാമിന്‍റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തില്‍ താരം അഭിനയിക്കും
മൂന്ന് വര്‍ഷത്തിന് ശേഷമാണ് റാം സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചത്. റാം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കും. ആന്ധ്രാപ്രദേശിന്‍റെ പശ്ചാത്തലത്തില്‍ ലോക്കല്‍ ഗുസ്‌തി പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തില്‍ മോഹന്‍ലാല്‍ ഗുണ്ടയായി പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി നായകനാകുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടേതായി ഇറങ്ങാനിരിക്കുന്ന ചിത്രം. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങുകയാണ് സിനിമ.