കേരളം

kerala

ETV Bharat / entertainment

മോഹന്‍ലാലും പ്രിയാമണിയും നേര്‍ക്കുനേര്‍? ജീത്തു ജോസഫ് ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ - Neru release

Neru Official Poster released : മോഹന്‍ലാലും പ്രിയാമണിയുമാണ് 'നേരി'ന്‍റെ പുതിയ പോസ്‌റ്ററില്‍. ഡിസംബര്‍ 21നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Neru Official Poster released  മോഹന്‍ലാലും പ്രിയാമണിയും നേര്‍ക്കുനേര്‍  നേര് പുതിയ പോസ്‌റ്ററുമായി മോഹന്‍ലാല്‍  മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം  Mohanlal Jeethu Joseph movie  Neru Poster  നേര് പുതിയ പോസ്‌റ്റര്‍  നേര് റിലീസ്  Neru release  Mohanlal Priya Mani movie
Neru Official Poster released

By ETV Bharat Kerala Team

Published : Nov 29, 2023, 10:16 AM IST

ദൃശ്യം 2വിന്‍റെ വിജയത്തിന് പിന്നാലെ മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'നേര് (Neru) ചിത്രത്തിനായുളള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍ (Mohanlal Jeethu Joseph movie). പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ 'നേരി'ന്‍റെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍ (Neru Official Poster).

മോഹന്‍ലാലും പ്രിയാമണിയുമാണ് (Mohanlal Priya Mani movie) പോസ്‌റ്ററില്‍. വക്കീല്‍ കുപ്പായത്തില്‍ വളരെ ഗൗരവമേറിയ ലുക്കാണ് പോസ്‌റ്ററില്‍ മോഹന്‍ലാലിനും പ്രിയാമണിക്കും. നേര്‍ക്കുനേര്‍ പോരാടുന്ന വക്കീലിന്‍റെ വേഷമാകും ചിത്രത്തില്‍ ഇരു താരങ്ങള്‍ക്കും എന്നാണ് പോസ്‌റ്റര്‍ നല്‍കുന്ന സൂചന.

നേരത്തെയും 'നേരി'ന്‍റെ ഔദ്യോഗിക പോസ്‌റ്റര്‍ പുറത്തിറങ്ങിയിരുന്നു. നിമിഷ നേരം കൊണ്ട് തന്നെ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഡിസംബര്‍ 21നാണ് ചിത്രം ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്.

ഒരിക്കല്‍ കൂടി മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്. കോടതിയും, നിയമ യുദ്ധവും ഒക്കെ കോർത്തിണക്കിയ ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രം. 'നേരി'ലൂടെ കോടതി നടപടികൾ തികച്ചും റിയലിസ്‌റ്റിക്കായി അവതരിപ്പിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. സിനിമയുടെ കഥാഗതിയിൽ നിരവധി പുതുമകളും വഴിത്തിരിവും സമ്മാനിക്കുമെന്നാണ് സൂചന.

മോഹൻലാലിനെ കൂടാതെ ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, അനശ്വര രാജൻ, നന്ദു, കലേഷ്, ശ്രീധന്യ, മാത്യു വർഗീസ്, ശാന്തി മായാദേവി, ശങ്കർ ഇന്ദുചൂഡൻ, ദിനേശ് പ്രഭാകർ, രമാദേവി, രശ്‌മി അനിൽ, ഡോ.പ്രശാന്ത്, തുടങ്ങി നിരവധി പേര്‍ ചിത്രത്തിൽ അണിനിരക്കും.

Also Read:മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം 'നേര്' തിയേറ്ററുകളിലേക്ക് ; റിലീസ് തീയതി പുറത്ത്

'നേരി'ലൂടെ പുതിയൊരു തിരക്കഥാകൃത്തിനെ മലയാള സിനിമയ്‌ക്ക് പരിചയപ്പെടുത്തുകയാണ് ജീത്തു ജോസഫ്. ശാന്തി മായാദേവിയാണ് 'നേരി'ന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. തിരക്കഥാകൃത്ത് ആവാന്‍ തനിക്ക് അവസരവും പ്രചോദനവും നൽകിയത് ജീത്തു ജോസഫ് സാറാണന്ന് 'നേരി'ന്‍റെ പൂജാ വേളയില്‍ ശാന്തി മായാദേവി പറഞ്ഞിരുന്നു. ജീത്തു ജോസഫും ശാന്തിയും ചേർന്നാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ ആണ് 'നേരി'ന്‍റെ നിര്‍മാണം. ആശിർവാദ് സിനിമാസിൻ്റെ 33-ാമത്തെ ചിത്രം കൂടിയാണ് 'നേര്'. അതേസമയം മോഹൻലാലിനൊപ്പമുള്ള ജീത്തു ജോസഫിന്‍റെ നാലാമത്തെ ചിത്രവും, ആശിർവാദ് സിനിമാസിനൊപ്പമുള്ള അഞ്ചാമത്തെ ചിത്രം കൂടിയാണ് 'നേര്'. ഇക്കാര്യം ജീത്തു തന്നെയാണ് മുമ്പൊരിക്കല്‍ വ്യക്തമാക്കിയത്.

സതീഷ് കുറുപ്പ് ആണ് സിനിമയുടെ ഛായാഗ്രഹണം. വി.എസ് വിനായക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. വിനായക് ശശികുമാറിൻ്റെ ഗാനരചനയ്‌ക്ക് വിഷ്‌ണു ശ്യാം ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കലാസംവിധാനം - ബോബൻ, മേക്കപ്പ് - അമൽ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈൻ - ലിൻ്റോ ജീത്തു, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - എസ്.എ ഭാസ്ക്കരൻ, സോണി ജി സോളമൻ, അമരേഷ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ, ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ പയ്യന്നൂർ; പ്രൊഡക്ഷൻ മാനേജേഴ്‌സ്‌ - പാപ്പച്ചൻ ധനുവച്ചപുരം, ശശിധരൻ കണ്ടാണിശ്ശേരിൽ, സ്‌റ്റില്‍സ് - ബന്നറ്റ് എം വർഗീസ് എന്നിവരും നിര്‍വഹിക്കുന്നു.

Also Read:വക്കീലായി അൽപം ഗൗരവത്തിൽ മോഹൻലാൽ; 'നേര്' ഒഫീഷ്യൽ പോസ്റ്റർ തരംഗം അവസാനിക്കുന്നില്ല

ABOUT THE AUTHOR

...view details