കേരളം

kerala

ETV Bharat / entertainment

'ഈ അംഗീകാരം നമ്മുടെ നാടിന് അഭിമാനകരം' ; ബേസിലിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍ - മികച്ച സംവിധായകനായി ബേസില്‍ ജോസഫ്

Mohanlal congrats Basil Joseph: 2022ലെ ഏഷ്യന്‍ അക്കാദമി ഫിലിം അവാര്‍ഡില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ബേസില്‍ ജോസഫിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍

Mohanlal congrats Basil Joseph  Mohanlal  Basil Joseph  Asian Academy film award  Basil Joseph won Asian Academy film award  Mohanlal tweet to Basil Joseph  Celebrities congrats Basil Joseph  ബേസിലിനെ അഭിന്ദിച്ച് മോഹന്‍ലാല്‍  മോഹന്‍ലാല്‍  ബേസില്‍ ജോസഫിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍  ബേസില്‍ ജോസഫ്‌  ബേസില്‍ ജോസഫിന് ഏഷ്യന്‍ അക്കാദമി പുരസ്‌കാരം  മികച്ച സംവിധായകനായി ബേസില്‍ ജോസഫ്  ബേസില്‍ ജോസഫിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം
'ഈ അംഗീകാരം നമ്മുടെ നാടിന് അഭിമാനകരം'; ബേസിലിനെ അഭിന്ദിച്ച് മോഹന്‍ലാല്‍

By

Published : Dec 10, 2022, 12:22 PM IST

Mohanlal congrats Basil Joseph : ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി അവാര്‍ഡില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ബേസില്‍ ജോസഫിനെ അഭിനന്ദിച്ച് മോഹല്‍ലാല്‍. ബേസിലിന് ലഭിച്ച ഈ അംഗീകാരം നാടിന് അഭിമാനകരമാണെന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ട്വിറ്റര്‍ പേജിലൂടെയാണ് ബേസിലിന് അഭിനന്ദനങ്ങള്‍ അറിയിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്.

Mohanlal tweet to Basil Joseph: 'അഭിനന്ദനങ്ങള്‍ പ്രിയ ബേസില്‍, ഈ അംഗീകാരം നമ്മുടെ നാടിന് അഭിമാനമാണ്.'-ഇപ്രകാരമായിരുന്നു മോഹന്‍ലാലിന്‍റെ ട്വീറ്റ്. പുരസ്‌കാരം ഏറ്റുവാങ്ങുന്ന ബേസിലിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു മോഹന്‍ലാല്‍ ട്വീറ്റ് പങ്കുവച്ചത്.

Celebrities congrats Basil Joseph: മോഹന്‍ലാലിനെ കൂടാതെ ടൊവിനോ തോമസ്, ദര്‍ശന രാജേന്ദ്രന്‍, സിദ്ധാര്‍ഥ് ഭരതന്‍, അന്ന ബെന്‍ തുടങ്ങി നിരവധി താരങ്ങളും ബേസിലിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഒപ്പം രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖരും അഭിനന്ദനങ്ങള്‍ അറിയിച്ചു. 'മലയാള സിനിമയില്‍ പുതിയ കാലത്തെ വലിയ സ്വപ്‌നങ്ങള്‍ക്ക് പ്രചോദനമായ ബേസിലിന് ഹൃദയാഭിവാദ്യങ്ങള്‍' എന്നാണ് ഷാഫി പറമ്പില്‍ എം.എല്‍.എ ഫേസ്‌ബുക്കില്‍ കുറിച്ചത്.

Also Read:മലയാളികള്‍ക്ക് അഭിമാനമായി ബേസില്‍ ജോസഫ്; ഏഷ്യന്‍ അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച സംവിധായകനുളള പുരസ്‌കാരം

Basil Joseph won Asian Academy film award: സിംഗപ്പൂരില്‍ നടന്ന ചടങ്ങില്‍ 16 രാജ്യങ്ങളിലെ മികച്ച സിനിമകളില്‍ നിന്നാണ് ബേസില്‍ പുരസ്‌കാര നേട്ടം കൈവരിച്ചത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ 'മിന്നല്‍ മുരളി'ക്കാണ് ബേസിലിന് അവാര്‍ഡ് ലഭിച്ചത്. പുരസ്‌കാരം ലഭിച്ചതില്‍ തനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നതായി നടന്‍ പറഞ്ഞിരുന്നു. തന്നെ വിശ്വസിച്ച് കൂടെ നിന്നവര്‍ക്ക് ബേസില്‍ നന്ദിയും രേഖപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details