Olavum Theeravum location viral video : കനത്ത മഴയത്ത് കുത്തിയൊലിക്കുന്ന പുഴയില്‍ ഒറ്റയ്‌ക്ക് ചങ്ങാടം തുഴഞ്ഞ് മോഹന്‍ലാല്‍. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ഓളവും തീരവും' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആരോ മൊബൈലില്‍ പകര്‍ത്തിയതാണ് ദൃശ്യം.
Mohanlal at Priyadarshan movie: തൊടുപുഴ, കാഞ്ഞാര്‍, തൊമ്മന്‍കുത്ത് എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. എം.ടി വാസുദേവന്‍ നായര്‍ രചിച്ച് പി.എന്‍ മേനോന്‍ 1970ല്‍ സംവിധാനം ചെയ്‌ത 'ഓളവും തീരവും' എന്ന സിനിമയുടെ പുനരാവിഷ്‌കാരമാണ് അതേ പേരിലുള്ള ഈ ചിത്രം. സിനിമയിലെ പ്രണയിനികളായ ബാപ്പുട്ടിയെയും നബീസയെയും അനശ്വരമാക്കിയത് മധുവും ഉഷ നന്ദിനിയുമാണ്.
വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമ വീണ്ടും വെള്ളിത്തിരയിലെത്തുമ്പോള്‍ മധുവിന് പകരക്കാരനായി മോഹന്‍ലാല്‍ ആണ് വേഷമിടുന്നത്. നബീസയ്‌ക്ക് പകരക്കാരിയായി ദുര്‍ഗ കൃഷ്‌ണ എത്തുമെന്നാണ് സൂചന. അതേസമയം നായികയുടെ കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഹരീഷ് പേരടി, മാമുക്കോയ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തും.
Olavum Theeravum release: സന്തോഷ് ശിവന്‍ ആണ് ഛായാഗ്രഹണം. സാബു സിറില്‍ കലാസംവിധാനവും നിര്‍വഹിക്കും. എം.ടി വാസുദേവന്‍ നായരുടെ പത്ത് ചെറുകഥകളെ അധികരിച്ച് ഒരുങ്ങുന്ന പത്ത് സിനിമകളിലൊന്നാണ് 'ഓളവും തീരവും'. നെറ്റ്‌ഫ്ലിക്‌സ് റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.
First realistic Malayalam movie: മലയാളത്തിലെ ആദ്യത്തെ റിയലിസ്‌റ്റിക് മേക്കിങ് ചിത്രമായാണ് 'ഓളവും തീരുവും' പ്രദര്‍ശനത്തിനെത്തിയത്. സിനിമ പുറത്തിറങ്ങി 50 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അതിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കുള്ള ആദര സൂചകമായാണ് പ്രിയദര്‍ശനും കൂട്ടരും 'ഓളവും തീരവും' പുനസൃഷ്‌ടിക്കുന്നത്.