മലയാള സിനിമയിലെ ഹിറ്റ് കോമ്പോയായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു (Mohanlal And Priyadarshan To Reunite). പ്രിയദർശന്‍റെ നൂറാമത്തെ സംവിധാന സംരംഭമായ ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഹരം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് (Haram movie). ഗായകൻ എം ജി ശ്രീകുമാർ ആണ് ചിത്രത്തെ കുറിച്ച് ഫേസ്‌ബുക്കിൽ (MG Sreekumar facebook post) പങ്കുവച്ചത്. പ്രിയദർശനും മോഹൻലാലിനും ഒപ്പമുള്ള കാരിക്കേച്ചർ പങ്കുവച്ചുകൊണ്ടാണ് എംജി ശ്രീകുമാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Mohanlal And Priyadarshan To Reunite : 'ഹരം' വരുന്നു ; തിരശ്ശീലയിൽ വീണ്ടുമൊരു മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട് - എം ജി ശ്രീകുമാർ ഫേസ്‌ബുക്ക് പോസ്റ്റ്
Priyadarshan's Haram Movie : ആരാധകരെ ആവേശം കൊള്ളിച്ച് എം ജി ശ്രീകുമാറിന്‍റെ പുതിയ പോസ്റ്റ്. പ്രിയദർശന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം എത്തുന്നു
Published : Sep 24, 2023, 10:23 AM IST
ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ-പ്രിയദർശൻ കോമ്പോ (Mohanlal and Priyadarshan combo). പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ തുടങ്ങി മരക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തില്‍ വരെ അത് എത്തിനില്‍ക്കുന്നു. 2021ൽ റിലീസായ മരക്കാർ അറബിക്കടലിന്‍റെ സിംഹം വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. മലയാള സിനിമയ്‌ക്ക് വമ്പൻ വിജയങ്ങൾ സമ്മാനിച്ച കൂട്ടുകെട്ട് പുതിയ ചിത്രം പ്രഖ്യാപിച്ചതിന്‍റെ ആവേശത്തിലാണ് ആരാധകർ.