കേരളം

kerala

ETV Bharat / entertainment

ആര്‍ആര്‍ആര്‍ ഗാനത്തിന്‍റെ പുരസ്‌കാര നേട്ടം; ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ ഭാര്യയ്‌ക്ക് നന്ദി പറഞ്ഞ് കീരവാണി

എംഎം കീരവാണിയുടെ ആദ്യ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമാണിത്. പുരസ്‌കാര വേദിയില്‍ തന്‍റെ ഭാര്യയെ പരാമര്‍ശിച്ച് കീരവാണി.

MM Keeravani special mention  MM Keeravani special mention for wife Srivalli  Golden Globe Awards  ഭാര്യയ്‌ക്ക് നന്ദി പറഞ്ഞ് കീരവാണി  കീരവാണി  എംഎം കീരവാണിയുടെ ആദ്യ ഗോള്‍ഡന്‍ ഗ്ലോബ്  ആര്‍ആര്‍ആര്‍
പുരസ്‌കാര വേദിയില്‍ ഭാര്യയ്‌ക്ക് നന്ദി പറഞ്ഞ് കീരവാണി

By

Published : Jan 11, 2023, 6:33 PM IST

സംവിധായകന്‍ എസ് എസ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' സിനിമയിലെ 'നാട്ടു നാട്ടു' ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചത് സിനിമാപ്രേമികളെ ഒന്നടങ്കം സന്തോഷത്തിലാഴ്‌ത്തിയിരിക്കുകയാണ്. ബോക്‌സോഫിസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത 'ആര്‍ആര്‍ആര്‍' ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്‌കാര വേദിയിലും തിളങ്ങി. റിലീസ് സമയത്ത് വലിയ തരംഗമായ 'നാട്ടുകൂത്ത്' ഗാനത്തിന് ലഭിച്ച മികച്ച ഒറിജിനല്‍ സോങിനുള്ള അവാര്‍ഡ് ഇന്ത്യന്‍ സിനിമയ്‌ക്ക് അഭിമാനമായി മാറി.

സംഗീത സംവിധായകന്‍ എംഎം കീരവാണിയുടെ ആദ്യ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം കൂടിയാണിത്‌. കൂടാതെ ഗോള്‍ഡന്‍ ഗ്ലോബ്‌ നേടുന്ന ആദ്യ ഏഷ്യന്‍ ഗാനം കൂടിയായി ആര്‍ആര്‍ആര്‍ ഗാനം മാറി. പുരസ്‌കാരം ഏറ്റുവാങ്ങി കീരവാണി 'ആര്‍ആര്‍ആര്‍' ടീമിന് നന്ദി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ അവാര്‍ഡ് വേദിയില്‍ വികാരാധീനനായുള്ള കീരവാണിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

'ആര്‍ആര്‍ആര്‍' ടീമിനും തന്‍റെ കുടുംബത്തിനും നന്ദി പറഞ്ഞു കൊണ്ടാണ് കീരവാണി പുരസ്‌കാരം ഏറ്റുവാങ്ങിയത്. 'അഭിമാനകരമായ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന് വളരെയധികം നന്ദി. ഈ മഹത്തരമായ നിമിഷത്തില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. ഈ സന്തോഷ നിമിഷം ഇവിടെ ഇരിക്കുന്ന എന്‍റെ ഭാര്യയ്‌ക്കൊപ്പം പങ്കിടുന്നതില്‍ അതിയായ സന്തോഷമുണ്ട്' -കീരവാണിയുടെ ഈ വാക്കുകളെ ആര്‍പ്പുവിളികളോടെയാണ് സദസ് വരവേറ്റത്.

സത്യത്തില്‍ ഈ പുരസ്‌കാരം മറ്റൊരാള്‍ക്ക് അവകാശപ്പെട്ടതാണെന്ന് പറയുന്നത് കാലാകാലങ്ങളായുള്ള ഒരു സമ്പ്രദായമാണ്. അതുകൊണ്ട് എനിക്ക് ഇങ്ങനെയൊരു പുരസ്‌കാരം ലഭിക്കുമ്പോള്‍ അത് പറയാതിരിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരുന്നു. പക്ഷേ എന്‍റെ വാക്കുകള്‍ അര്‍ത്ഥമാക്കുന്നതില്‍ ഞാന്‍ പാരമ്പര്യം ആവര്‍ത്തിക്കാന്‍ പോകുന്നു എന്ന് പറയുന്നതില്‍ ഖേദിക്കുന്നു.

ഈ പുരസ്‌കാരം മുന്‍ഗണനാ ക്രമത്തില്‍ എന്‍റെ സഹോദരനും സിനിമയുടെ സംവിധായകനുമായ എസ്‌.എസ്‌ രാജമൗലിക്കുള്ളതാണ്. എന്‍റെ ജോലിയില്‍ എന്നെ എല്ലായ്‌പ്പോഴും വിശ്വസിച്ചതിനും പിന്തുണച്ചതിനും ഞാന്‍ അദ്ദേഹത്തിന് നന്ദി പറയുന്നു. ഗാനം അനിമേറ്റ് ചെയ്‌ത പ്രേം രക്ഷിത് ഇല്ലാതെ ഈ പുരസ്‌കാരം സംഭവിക്കില്ലായിരുന്നു. ഗാനത്തിന് അതിമനോഹരമായ ക്രമീകരണങ്ങള്‍ നല്‍കിയ കാല ഭൈരവയും, ഗാനരചയിതാവ് എന്ന നിലയില്‍ മനോഹര വരികള്‍ സമ്മാനിച്ച ചന്ദ്രബോസും, രാഹുല്‍ സിപ്ലിഗഞ്ചിനൊപ്പം ആവേശത്തോടെ പാടിയ കാല ഭൈരവ എന്നിവരും ഈ പുരസ്‌കാരത്തിന് കാരണമാണ്.

'നാട്ടു നാട്ടു' ഗാനത്തിലെ നൃത്തച്ചുവടുകള്‍ക്ക് അന്താരാഷ്‌ട്ര പ്രശംസ നേടിയ ചിത്രത്തിലെ നായകന്മാരായ ജൂനിയർ എൻടിആറിനെയും രാം ചരണിനെയും കീരവാണി തന്‍റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഇരു താരങ്ങളും ഫുള്‍ സ്‌റ്റാമിനയോടെ നൃത്തം ചെയ്‌തുവെന്നാണ് കീരവാണി പറഞ്ഞത്. ഭാര്യ എംഎം ശ്രീവല്ലിയ്‌ക്ക് ഒരിക്കല്‍ കൂടി നന്ദി പറഞ്ഞ് കീരവാണി തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.

ബുധനാഴ്‌ച ലോസ്‌ ഏഞ്ചല്‍സിലെ ബെവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ വച്ചായിരുന്നു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ദാന ചടങ്ങ്. നടി ജെന്ന ഒട്ടേഗയാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. ഇംഗ്ലീഷ് ഇതര ഭാഷ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് ആര്‍ആര്‍ആര്‍ നോമിനേഷന്‍ നേടിയിരുന്നത്.

ABOUT THE AUTHOR

...view details