കേരളം

kerala

By

Published : May 14, 2022, 3:04 PM IST

ETV Bharat / entertainment

മിന്നല്‍ മുരളിയിലെ ബ്രൂസ്‌ലി ബിജിയുടെ പുതിയ നേട്ടം, സന്തോഷം പങ്കുവച്ച് താരം

മിന്നല്‍ മുരളി എന്ന ആദ്യ ചിത്രം തന്നെ നടിയുടെ കരിയറില്‍ വഴിത്തിരിവായിരിക്കുകയാണ്. ഫെമിന ജോര്‍ജിന്‍റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍

minnal murali actress  femina george pictures  femina george bruce lee biji  minnal murali bruce lee biji  മിന്നല്‍ മുരളി ബ്രൂസ്‌ലി ബിജി  ഫെമിന ജോര്‍ജ്  ഫെമിന ജോര്‍ജ് ബിരുദ ദാന ചിത്രങ്ങള്‍  ബ്രൂസ്‌ലി ബിജി
മിന്നല്‍ മുരളിയിലെ ബ്രൂസ്‌ലി ബിജിയുടെ പുതിയ നേട്ടം, സന്തോഷം പങ്കുവച്ച് താരം

ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളി ഒടിടി റീലിസിലൂടെ ലോകമെമ്പാടും തരംഗമായി മാറിയ ചിത്രമാണ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്‌ത സിനിമ പാന്‍ ഇന്ത്യന്‍ ലെവലില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മിന്നല്‍ മുരളിക്ക് പുറമെ സിനിമയിലെ മറ്റു കഥാപാത്രങ്ങളും പ്രേഷകരുടെ ഇഷ്‌ടം നേടിയിരുന്നു. കൂട്ടത്തില്‍ മുരളിയുടെ കൂട്ടുകാരിയായ ബ്രൂസ്‌ലി ബിജിയും ശ്രദ്ധിക്കപ്പെട്ടു.

പുതുമുഖ നടി ഫെമിന ജോര്‍ജാണ് മിന്നല്‍ മുരളിയില്‍ ഈ കഥാപാത്രം അവതരിപ്പിച്ചത്. അരങ്ങേറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ എല്ലാവരുടെയും പ്രിയങ്കരിയായി നടി മാറി. മിന്നല്‍ മുരളി നായിക പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താന്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ വിവരമാണ് ഫെമിന ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചത്.

ബിരുദ ദാന ചടങ്ങിന്‍റെ ചിത്രങ്ങളും പുറത്തുവിട്ടിരിക്കുകയാണ് മിന്നല്‍ മുരളി താരം. ഏറണാകുളം സെന്‍റ് തെരേസാസ് കോളജില്‍ വച്ചാണ് ഫെമിന എംകോം പഠനം പൂര്‍ത്തിയാക്കിയത്. കോഴ്‌സ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായെങ്കിലും കോവിഡ് കാരണം ബിരുദ ദാന ചടങ്ങ് വൈകുകയായിരുന്നു. അതേസമയം മിന്നല്‍ മുരളി കണ്ട ഓരോ പ്രേക്ഷകരുടെയും മനസില്‍ നില്‍ക്കുന്ന കഥാപാത്രമാണ് ബ്രൂസ്‌ലി ബിജി.

കല്യാണം ക്ഷണിക്കാന്‍ വന്ന പൂര്‍വ കാമുകനെ കെട്ടിട്ടത്തിന് മുകളില്‍ നിന്ന് ചവിട്ടി താഴെയിടുന്നതും, മിന്നല്‍ മുരളിയോട് നേരിട്ട് പരാജയപ്പെടുന്നതുമെല്ലാം സിനിമയില്‍ ബിജിയുടെ പ്രധാന രംഗങ്ങളാണ്. അഞ്ച് ഭാഷകളിലായിട്ടാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്‌തത്. മലയാളികള്‍ക്ക് പുറമെ മറ്റു ഭാഷകളില്‍ ഉളളവരും സിനിമയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തി.

ബേസില്‍ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ വന്ന രണ്ടാം ചിത്രമായിരുന്നു മിന്നല്‍ മുരളി. കോവിഡ് സാഹചര്യം ആയതുകൊണ്ടാണ് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യാതെ ഒടിടിയിലെത്തിയത്. ഗുരു സോമസുന്ദരം, മാമുക്കോയ, അജു വര്‍ഗീസ്, ബൈജു, ജൂഡ് ആന്‍റണി ജോസഫ്, ഹരിശ്രീ അശോകന്‍, വസിഷ്‌ട് ഉമേഷ്, സ്നേഹ ബാബു ഉള്‍പ്പെടെയുളള താരങ്ങളാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.

ഷാന്‍ റഹ്‌മാന്‍ ഒരുക്കിയ പാട്ടുകളെല്ലാം സിനിമയുടെ റിലീസ് സമയത്ത് തരംഗമായിരുന്നു. ഒടിടി റിലീസിന് പിന്നാലെ മിന്നല്‍ മുരളിയുടെ ടെലിവിഷന്‍ പ്രീമിയറും അടുത്തിടെ എഷ്യാനെറ്റില്‍ നടന്നു. ടൊവിനോ തോമസ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി വലിയ ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. മിന്നല്‍ മുരളി രണ്ടാം ഭാഗം തിയേറ്ററുകളില്‍ തന്നെ എത്തുമെന്നാണ് എല്ലാവരും കരുതുന്നത്.

ABOUT THE AUTHOR

...view details