മലയാളികളുടെ ഇഷ്‌ട താരം സുധീഷ് (Sudheesh), പുതുമുഖം ജിനീഷ് (Jineesh) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്‌ണു ശർമ (Vishnu Sharma) സംവിധാനം ചെയ്യുന്ന 'മൈൻഡ്‌പവർ മണിക്കുട്ടൻ' (Mindpower Manikuttan) ചിത്രത്തിന് തുടക്കമായി. ചിത്രത്തിന്‍റെ പൂജ, സ്വിച്ചോൺ കർമ്മം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ച് ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 127) നടന്നു. തുടർന്ന് ഹൈവേ ഗാർഡൻ ഹോട്ടലിൽ വെച്ച് സൗഹൃദ കൂട്ടായ്‌മയും നടന്നു. ചലച്ചിത്രരംഗത്തെ പ്രമുഖർ കൂട്ടായ്‌മയിൽ പങ്കെടുത്ത് സംസാരിച്ചു.
വി. ജെ. ഫ്ലൈ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ ശങ്കർ എസ്, സുമേഷ് പണിക്കർ എന്നിവർ ചേർന്നാണ് ഫാമിലി എന്‍റർടൈനർ ചിത്രമായ 'മൈൻഡ്‌പവർ മണിക്കുട്ടൻ' നിർമിക്കുന്നത്. എറണാകുളത്തിന് പുറമേ ഡെൽഹി, ഗോവ, കുളുമണാലി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുക.
ചിത്രത്തിന്‍റേതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇതിനോടകം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനീഷ് - വിഷ്‌ണു എന്നിവർ ചേർന്നാണ്. സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത് പ്രശസ്‌ത സംഗീത സംവിധായകൻ ഗോപി സുന്ദറാണ്. രാജീവ് ആലുങ്കലിന്‍റേതാണ് വരികൾ. ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നതും ഗോപി സുന്ദർ തന്നെയാണ്.
പി. സുകുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കപിൽ ഗോപാലകൃഷ്‌ണനാണ്. പ്രൊജക്‌ട് ഡിസൈനർ - ശശി പൊതുവാൾ, നിർമാണ നിർവഹണം - വിനോദ് പറവൂർ, ചമയം - മനോജ് അങ്കമാലി, വസ്‌ത്രാലങ്കാരം - അരുൺ മനോഹർ, കലാ സംവിധാനം - കോയാസ്, അസോസിയേറ്റ് ഡയറക്‌ടർ - മനേഷ് ഭാർഗവൻ, പി. ആർ. ഒ - പി. ശിവപ്രസാദ്, സ്റ്റിൽസ് - കാൻചൻ ടി. ആർ, പബ്ലിസിറ്റി ഡിസൈൻസ് - മനു ഡാവിഞ്ചി എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.