Ranbir Alia wedding day make up artist: ആലിയ ഭട്ട് രണ്‍ബീര്‍ കപൂര്‍ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം. താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള ഓരോ പുതിയ വിശേഷങ്ങള്‍ക്കായും ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ താരങ്ങളുടെ മേക്കപ്പ് ആര്‍ട്ടിസ്‌റ്റിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
പ്രശസ്‌ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് മിക്കി കോണ്‍ട്രാക്‌ടറാണ് വിവാഹദിനത്തില്‍ ആലിയയെയും രണ്‍ബീറിനെയും അണിയിച്ചൊരുക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം മിക്കി കോണ്‍ട്രാക്‌ടര്‍ ആണ് വിവാഹ ദിനത്തില്‍ ഇരു താരങ്ങളെയും ഒരുക്കുക. വിവാഹ ദിനത്തില്‍ രണ്‍ബീറിന്‍റെയും ആലിയയുടെയും മേക്കപ്പ്, ഹെയര്‍സ്‌റ്റൈലിങ്ങ് എന്നിവ ചെയ്യാനുള്ള കരാറുകളാണ് മിക്കി കോണ്‍ട്രാക്‌ടര്‍ ഏറ്റെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കജോൾ, ശിൽപ ഷെട്ടി, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര ജോനാസ് തുടങ്ങി ബോളിവുഡിലെ നിരവധി താരങ്ങള്‍ക്കൊപ്പം കോണ്‍ട്രാക്‌ടര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Alia Bhatt Ranbir Kapoor wedding: ബോളിവുഡിലെ പ്രിയ താരങ്ങളെ ആരാധകര്‍ സ്‌നേഹപൂര്‍വം വിളിക്കുന്നത് റാലിയ എന്നാണ്. മുംബൈ ബാന്ദ്രയിലെ രണ്‍ബീറിന്‍റെ വസതിയില്‍ വച്ച് ഇന്നാണ് (14-4-2022) വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്‌തു. മഹേഷ് ഭട്ട്, പൂജാ ഭട്ട്, കരീന കപൂർ ഖാൻ, അയാൻ മുഖർജി, കരിഷ്‌മ കപൂർ, ആദർ ജെയിൻ, കരൺ ജോഹർ, നീതു കപൂർ, റിദ്ദിമ കപൂർ സാഹ്‌നി തുടങ്ങിയവര്‍ക്കൊപ്പം രൺബീറും ആലിയയും ബുധനാഴ്‌ച മെഹന്തി ആഘോഷങ്ങൾ ആഘോഷിച്ചു.
Alia Bhatt wedding dress: ബോളിവുഡിലെ പ്രമുഖ സെലിബ്രിറ്റി ഡിസൈനറായ സഭ്യ സാച്ചി ആണ് ആലിയക്ക് വിവാഹ വസ്‌ത്രങ്ങള്‍ ഒരുക്കുക. അനുഷ്‌ക ശര്‍മ, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, കത്രീന കെയ്‌ഫ് എന്നീ താരങ്ങള്‍ വിവാഹ ദിനത്തില്‍ ഉപയോഗിച്ചത് സഭ്യ സാച്ചി തയ്യാറാക്കിയ വസ്‌ത്രമായിരുന്നു. ലെഹങ്ക ആയിരിക്കും വിവാഹ ദിനത്തിലെ ആലിയയുടെ വേഷം. അതേസമയം ലഹങ്കയുടെ നിറം വ്യക്തമല്ല. സംഗീത്, മെഹന്ദി ചടങ്ങുകള്‍ക്ക് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്‌ത വേഷങ്ങളാണ് ആലിയ ധരിച്ചത്.
Also Read: വിവാഹത്തിന് മുന്നോടിയായി രൺബീറിനും ആലിയക്കും ബച്ചന്‍റെ ആശംസകള്‍