കേരളം

kerala

ETV Bharat / entertainment

മൂസയായി സുരേഷ്‌ ഗോപി എത്തുന്നു ; ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പേര് പുറത്തുവിട്ട് താരം - സുരേഷ്‌ ഗോപി ജിബു ജേക്കബ് കൂട്ടുകെട്ട്

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം കോണ്‍ഫിഡന്‍റ് ഗ്രൂപ്പും തോമസ് തിരുവല്ല പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്

mei hoom moosa suresh gopi jibu jacob big buget movie  suresh gopi new movie  mei hoom moosa suresh gopi new movie  suresh gopi jibu jacob big buget movie  മൂസയായി സുരേഷ്‌ ഗോപി എത്തുന്നു  സുരേഷ്‌ ഗോപിയുടെ പുതിയ ചിത്രം  മേ ഹൂം മൂസ  സുരേഷ്‌ ഗോപി ജിബു ജേക്കബ് കൂട്ടുകെട്ട്  mei hoom moosa movie
മൂസയായി സുരേഷ്‌ ഗോപി എത്തുന്നു; ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പേര് പുറത്തുവിട്ട് താരം

By

Published : Apr 21, 2022, 9:53 PM IST

സുരേഷ്‌ ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ്‌ ബജറ്റ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. 'മേ ഹൂം മൂസ' എന്ന് പേര് നൽകിയിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ വ്യത്യസ്‌ത ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് കൊടുങ്ങല്ലൂരിൽ ആരംഭിച്ചിരുന്നു. സുരേഷ്‌ ഗോപിയുടെ 253-ാം ചിത്രം കൂടിയാണിത്.

കോണ്‍ഫിഡന്‍റ് ഗ്രൂപ്പും തോമസ് തിരുവല്ല പ്രൊഡക്‌ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് റുബീഷ് റെയ്‌നാണ്. പൂനം ബജ്‌വയാണ് നായിക. സൈജു കുറുപ്പ്, ഹരീഷ് കണാരൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

1998 മുതൽ 2018 വരെയുള്ള കാലഘട്ടം അവതരിപ്പിക്കുന്ന ചിത്രത്തിൽ മലപ്പുറം സ്വദേശിയായാണ് സുരേഷ്‌ ഗോപി വേഷമിടുന്നത്. വാഗാ അതിർത്തി ഉൾപ്പടെ ഇന്ത്യയൊട്ടാകെയുള്ള വിവിധ സ്ഥലങ്ങളിലായാണ് ചിത്രീകരണം നടക്കുക. വാഗാ അതിർത്തിയിൽ ഷൂട്ട് ചെയ്യുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും മേ ഹൂം മൂസക്കുണ്ട്.

യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കിയുള്ള ചിത്രമാകും മേ ഹൂം മൂസ എന്നാണ് സംവിധായൻ ജിബു ജേക്കബ് അറിയിച്ചിരിക്കുന്നത്. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ശ്രീനാഥ് ശിവശങ്കരനാണ് സംഗീതം.

ABOUT THE AUTHOR

...view details