Chiranjeevi movie title announcement: തെലുഗു മെഗാസ്‌റ്റാര്‍ ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ദീപാവലിയോട് അനുബന്ധിച്ചാണ് താരത്തിന്‍റെ പുതിയ സിനിമയുടെ ടൈറ്റില്‍ അണിയറക്കാര്‍ പുറത്തുവിട്ടത്. കെ.എസ് രവീന്ദ്ര (ബോബി കൊല്ലി) സംവിധാനം ചെയ്യുന്ന സിനിമയ്‌ക്ക് വാള്‍ട്ടയര്‍ വീരയ്യ എന്നാണ് പേരിട്ടിരിക്കുന്നത്.
Waltair Veerayya title teaser: സിനിമയില്‍ ടൈറ്റില്‍ കഥാപാത്രമായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്‍റെ ടീസറിനൊപ്പമാണ് ടൈറ്റില്‍ പുറത്തുവിട്ടത്. വലിയൊരു ബ്ലാസ്‌റ്റും ടീസറില്‍ കാണിക്കുന്നുണ്ട്. ഫ്ലോറല്‍ പാറ്റേണിലുള്ള ഹാഫ് സ്ലീവ് ഷര്‍ട്ടും, ഗോള്‍ഡ് പ്ലേറ്റഡ് റിസ്‌റ്റ് വാച്ചും, സ്വര്‍ണ്ണ ചെയിനുകളും, കൂളിംഗ് ഗ്ലാസും ഒക്കെയായി വളരെ ഫ്രീക്ക് ലുക്കിലാണ് ചിരഞ്ജീവി ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Chiranjeevi 154th movie: ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രം കൂടിയാണിത്. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. കോന വെങ്കട്, കെ.ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സംവിധായകന്‍ കെ.എസ് രവീന്ദ്ര തന്നെയാണ് ചിത്രത്തിന് വേണ്ടി കഥയും സംഭാഷണവും ഒരുക്കിയത്