കേരളം

kerala

ETV Bharat / entertainment

കാവ്യയോട് ചേര്‍ന്നിരുന്ന് മീനാക്ഷി, കാവ്യക്കും നമിതക്കും ജന്മദിനാശംകള്‍, ഏറ്റെടുത്ത് ആരാധകര്‍ - കാവ്യയുടെ ജന്മദിനം

സിനിമ നടി നമിത പ്രമോദിന്‍റെയും കാവ്യമാധവന്‍റെയും പിറന്നാള്‍ സെപ്‌റ്റംബര്‍ 19ന്.

കാവ്യയോട് ചേര്‍ന്നിരുന്ന് മീനാക്ഷി  കാവ്യക്കും നമിതക്കും ജന്മദിനാശംകള്‍  പിറന്നാള്‍ ചിത്രങ്ങള്‍  മീനാക്ഷി ദിലീപ്  Meenakshi dileep  Meenakshi dileep shared photos in instagram  instagram  നടി നമിത  സിനിമ  കാവ്യയുടെ ജന്മദിനം  കാവ്യയുടെ ജന്മദിന ചിത്രങ്ങള്‍
കാവ്യയോട് ചേര്‍ന്നിരുന്ന് മീനാക്ഷി, കാവ്യക്കും നമിതക്കും ജന്മദിനാശംകള്‍, പിറന്നാള്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

By

Published : Sep 20, 2022, 8:14 AM IST

മലയാളത്തിന്‍റെ താരദമ്പതികളായ ദിലീപിനും കാവ്യമാധവനും കൊച്ചനിയത്തി മഹാലക്ഷ്‌മിക്കുമൊപ്പമുള്ള മീനാക്ഷിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കാവ്യയുടെ ജന്മദിനമായ ഇന്നലെയാണ് മീനാക്ഷി ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്‌. ചിത്രത്തിനൊപ്പം ബര്‍ത്ത് ഡേ വിഷസായി 'ഹാപ്പി ബര്‍ത്ത് ഡേ, ഐ വല് യൂ' എന്നും കുറിച്ചിട്ടുണ്ട്.

മീനാക്ഷിയെ ചേര്‍ത്ത് പിടിച്ച് കാവ്യ

സിനിമ മേഖലയില്‍ നിന്ന് താരത്തിന് പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ചത് വളരെ കുറച്ച് പേര്‍ മാത്രമാണ്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ മീനാക്ഷി പങ്ക് വച്ച ഫോട്ടോയ്ക്ക് സിനിമ - സീരിയല്‍ രംഗത്ത് നിന്നുള്ള നിരവധി പേരാണ് ലൈക്കും കമന്‍റുമായെത്തിയത്. ചിത്രത്തിന് നിരവധിയിടങ്ങളില്‍ നിന്ന് കമന്‍റുകളെത്തി തുടങ്ങിയതോടെ മീനാക്ഷി ഫോട്ടോയുടെ കമന്‍റ് ബോക്‌സ് ഓഫാക്കി വച്ചു. മുമ്പും ഇരുവരും മാത്രമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുമ്പോള്‍ മീനാക്ഷി ഫോട്ടോ കമന്‍റ് ബോക്‌സ് ഓഫാക്കാറുണ്ടായിരുന്നു.

പിറന്നാള്‍ ദിനത്തില്‍ മീനാക്ഷി പങ്ക് വച്ച മറ്റൊരു ചിത്രം കൂടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മീനാക്ഷിയും കാവ്യയും ഒരുമിച്ചിരിക്കുന്ന ചിത്രമാണത്. നിറഞ്ഞ സന്തോഷത്തോടെ കാവ്യ മീനാക്ഷിയെ ചേര്‍ത്ത് പിടിച്ചിക്കുന്നത് ചിത്രത്തില്‍ കാണാം.

ചിത്രത്തിന് താഴെ വിഷസോ മറ്റ് ക്യാപ്‌ഷനുകളോ ഒന്നും തന്നെയില്ല. പകരം ഒരു ലവ് ഇമോജി മാത്രമാണുള്ളത്. അതേ സമയം നടി നമിത പ്രമോദിന്‍റെയും ജന്മദിനമായിരുന്നു ഇന്നലെ(സെപ്‌റ്റംബര്‍ 19) സിനിമ മേഖലയില്‍ നിന്നുള്ള മീനാക്ഷിയുടെ ആത്മമിത്രമാണ് നമിത.

നമിതക്ക് പിറന്നാള്‍ ആശംസകളുമായി മീനാക്ഷി

രാവിലെ തന്നെ താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറി മീനാക്ഷി പങ്ക് വെച്ചിരുന്നു. മാത്രമല്ല താരത്തിനൊപ്പമുള്ള ഒരു ഫോട്ടോയും മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു. 'ഹാപ്പി ബര്‍ത്ത് ഡേ ടു മൈ സിസ്റ്റേഴ്‌സ് ബുജി,ഐ ലവ് യൂ ബെസ്റ്റ് ഫ്രണ്ട് ' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ ഫോട്ടോയുടെ കമന്‍റ് ബോക്‌സ് മീനാക്ഷി ഓഫ് ചെയ്തിരുന്നില്ല.

ABOUT THE AUTHOR

...view details