കേരളം

kerala

ETV Bharat / entertainment

'ഒന്ന് ബി പോസിറ്റീവായിരിക്കാന്‍, ബാക്കി എല്ലാം എ പോസിറ്റീവ്': എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടി മീനാക്ഷി - Meenakshi Anoop career

Meenakshi Anoop SSLC exam result: പത്തില്‍ ഒന്‍പത്‌ വിഷയങ്ങള്‍ക്കും മീനാക്ഷിക്ക്‌ എ പ്ലസ്‌ ഗ്രേഡ്‌ ആണ്. മീനാക്ഷി തന്നെയാണ് തന്‍റെ എസ്‌എസ്‌എല്‍സി ഫലം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്‌.

Meenakshi Anoop shares sslc mark list  Meenakshi Anoop SSLC exam result  Meenakshi Anoop career  എസ്‌എസ്‌എല്‍സിയില്‍ മിന്നും വിജയം നേടി മീനാക്ഷി
'ഒന്ന് ബി പോസിറ്റീവായിരിക്കാന്‍, ബാക്കി എല്ലാം എ പോസിറ്റീവ്'; എസ്‌എസ്‌എല്‍സിയില്‍ മിന്നും വിജയം നേടി മീനാക്ഷി

By

Published : Jun 16, 2022, 9:57 AM IST

Meenakshi Anoop shares sslc mark list: എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി ബാലതാരം മീനാക്ഷി അനൂപ്‌. പത്തില്‍ ഒന്‍പത്‌ വിഷയങ്ങള്‍ക്കും മീനാക്ഷിക്ക്‌ എ പ്ലസ്‌ ഗ്രേഡ്‌ ആണ്. ഫിസിക്‌സിന് ബി പ്ലസ്‌ ഗ്രേഡ്‌ ആണ്.

മീനാക്ഷി തന്നെയാണ് തന്‍റെ എസ്‌എസ്‌എല്‍സി ഫലം ആരാധകര്‍ക്കായി ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്‌. മാര്‍ക്ക് ലിസ്‌റ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് മീനാക്ഷി ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്‌. 'ഒന്ന് ബി പോസിറ്റീവായിരിക്കാന്‍, ബാക്കി എല്ലാം എ പോസിറ്റീവ്' - മാര്‍ക്ക് ലിസ്‌റ്റ്‌ പങ്കുവച്ച് മീനാക്ഷി കുറിച്ചു.

Meenakshi Anoop career: മലയാളത്തില്‍ തിരക്കുള്ള ബാലനടിമാരില്‍ ഒരാളാണ് മീനാക്ഷി. പ്രിയദര്‍ശന്‍ ചിത്രമായ 'ഒപ്പ'ത്തില്‍ മോഹന്‍ലാലിനൊപ്പം മീനാക്ഷി മികച്ച വേഷം ചെയ്‌തിരുന്നു. സിനിമയില്‍ മോഹന്‍ലാലിനൊപ്പമുള്ള മീനാക്ഷിയുടെ രംഗങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് 'ക്വീന്‍', 'മോഹന്‍ലാല്‍', 'അലമാര', 'മറുപടി', 'ഒരു മുത്തശ്ശി ഗഥ', 'ജമ്‌ന പ്യാരി' തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. കന്നഡ ചിത്രം 'കവച'യിലും മീനാക്ഷി വേഷമിട്ടു.

അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാര്‍ഥ പേര്. കോട്ടയം സ്വദേശിയായ മീനാക്ഷി കോട്ടയത്തുള്ള കിടങ്ങൂര്‍ എന്‍എസ്‌എസ്‌ സ്‌കൂളിലാണ് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്‌. അനൂപ്‌-രമ്യ ദമ്പതികളുടെ മകളാണ് മീനാക്ഷി. ആരിഷ്‌ സഹോദരനാണ്.

ABOUT THE AUTHOR

...view details