നിത്യ മേനനും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളത്തിലെ ഏറ്റവും പുതിയ വെബ് സിരീസ് 'മാസ്റ്റര്‍പീസ്' (Sharaf U Dheen Nithya Menen Starrer Masterpiece) സ്‌ട്രീമീങ് ആരംഭിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് (Disney+ Hotstar) സീരീസ് പ്രദര്‍ശനം തുടങ്ങിയത് (Masterpiece Streaming Started). 'ബ്രോ ഡാഡി' എന്ന ചിത്രത്തിന്‍റെ എഴുത്തുകാരനും 'ഒരു തെക്കൻ തല്ലുകേസ്' എന്ന സിനിമയുടെ സംവിധായകനുമായ ശ്രീജിത്ത് എന്‍ ആണ് 'മാസ്റ്റര്‍ പീസ്' സംവിധാനം ചെയ്‌തിരിക്കുന്നത്.
രഞ്ജി പണിക്കർ, മാല പാർവതി, ശാന്തി കൃഷ്‌ണ, അശോകൻ എന്നിവരാണ് 'മാസ്റ്റര്‍പീസി'ൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (Masterpiece Cast). മലയാളത്തിന് പുറമെ തമിഴ്, തെലുഗു, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിലും സീരീസ് ലഭ്യമാണ്. അജു വര്‍ഗീസ്, ലാല്‍ എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തിയ 'കേരള ക്രൈം ഫയല്‍സി'ന് (Kerala Crime Files) ശേഷം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റേതായി മലയാളത്തില്‍ എത്തുന്ന സിരീസ് ആണിത്.
ഏറെ രസകരമായതും ചിന്തിപ്പിക്കുന്നതുമായ കുടുംബ കഥയാണ് 'മാസ്റ്റര്‍പീസ്' പറയുന്നത്. വേറിട്ട കഥാപാത്ര സൃഷ്‌ടികളാണ് ഈ സിരീസിനെ ശ്രദ്ധേയമാക്കുന്നത്. 'ഓവര്‍ റിയാക്റ്റിംഗ് റിയ' ആയി നിത്യ മേനന്‍ എത്തുമ്പോൾ 'ബാലന്‍സിഗ് ബിനോയി'യെ ഷറഫുദ്ദീനും അവതരിപ്പിക്കുന്നു.
'സൈലന്‍റ് ലിസമ്മ' എന്നാണ് ശാന്തി കൃഷ്‌ണയുടെ കഥാപാത്രത്തിന്‍റെ പേര്. 'മ്യൂട്ടഡ് ചാണ്ടിച്ച'നായി രഞ്ജി പണിക്കരും 'ഗോഡ്‌ഫാദര്‍ കുര്യച്ചനാ'യി അശോകനും 'ആനിയമ്മ'യായി മാല പാര്‍വതിയും എത്തുന്നു. ഈ കഥാപാത്രങ്ങൾ ആരും കാണികൾക്ക് അന്യരല്ലെന്നാണ് സീരീസിന്‍റെ അണിയറ പ്രവർത്തകർ പറയുന്നത്. ഇവർ നിങ്ങളുടെ ചുറ്റും ഉള്ളവരല്ല, മറിച്ച് നിങ്ങളുടെ ഉള്ളിൽ തന്നെ ഉള്ളവരാണെന്ന് അണിയറക്കാര്‍ പറയുന്നു.