കേരളം

kerala

ETV Bharat / entertainment

'സമയമായിരിക്കുന്നു' ; ലോകി സീസൺ 2 ട്രെയിലർ പുറത്ത് - ടോം ഹിഡിൽസ്റ്റൺ

'ഗോഡ് ഓഫ് മിസ്‌ചീഫ്' ആയുള്ള ടോം ഹിഡിൽസ്റ്റണിന്‍റെ തിരിച്ചുവരവ് തന്നെയാണ് സിനിമാലോകം ഉറ്റുനോക്കുന്നത്

Marvel Studios Loki Season 2 Official Trailer  Loki Season 2 Official Trailer  Loki Season 2 Trailer  Loki Season 2  Marvel Studios  Marvel Studios Loki Season 2  Marvel Studios Loki  Loki sereies  Loki  ഗോഡ് ഓഫ് മിസ്‌ചീഫ്  ടോം ഹിഡിൽസ്റ്റണിന്‍റെ തിരിച്ച് വരവ്  ലോകി സീസൺ 2 ട്രെയിലർ പുറത്ത്  ലോകി സീസൺ 2 ട്രെയിലർ  ലോകി സീസൺ 2  മാർവൽ  മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സ്  കെ ഹുയ് ക്വാൻ  Ke Huy Quan  ടോം ഹിഡിൽസ്റ്റൺ  Tom Hiddleston
Loki Season 2

By

Published : Aug 1, 2023, 2:20 PM IST

മാർവൽ ആരാധകരുടെ ഏറെ പ്രിയപ്പെട്ട വില്ലൻ ലോകി മടങ്ങിവരുന്നു. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സയൻസ് ഫിക്ഷൻ ആക്ഷൻ സീരീസ് 'ലോകി സീസൺ 2'-വിന്‍റെ ഔദ്യോഗിക ട്രെയിലർ (Loki Season 2 Official Trailer) പുറത്തിറങ്ങി. കാഴ്‌ചക്കാരെ ആകാംക്ഷയുടെ കൊടുമുടിയില്‍ എത്തിക്കുന്നതാണ് ട്രെയിലർ.

മാർവല്‍ (Marvel Studios) സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് കെ ഹുയ് ക്വാൻ അഥവാ ജോനാഥൻ കെ ക്വാൻ ( Ke Huy Quan/ Jonathan Ke Quan) എന്ന അമേരിക്കൻ നടൻ അരങ്ങേറ്റം കുറിക്കുകയാണ് 'ലോകി' രണ്ടാം സീസണിലൂടെ. അതേസമയം ടോം ഹിഡിൽസ്റ്റൺ (Tom Hiddleston) ആണ് 'ലോകി'യായി എത്തുന്നത്. 'ഗോഡ് ഓഫ് മിസ്‌ചീഫ്' ആയുള്ള ടോം ഹിഡിൽസ്റ്റണിന്‍റെ തിരിച്ചുവരവ് തന്നെയാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. ഒക്‌ടോബർ 6 ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ (Disney+ Hotstar) സീരീസ് സ്‌ട്രീമിങ് ആരംഭിക്കും.

'ഇപ്പോൾ ഏകദേശം സമയമായിരിക്കുന്നു. ഒക്‌ടോബർ 6 ന് ഡിസ്‌നി പ്ലസിൽ സ്‌ട്രീം ചെയ്യുന്ന ഒറിജിനൽ സീരീസായ മാർവൽ സ്റ്റുഡിയോയുടെ ലോകി സീസൺ 2 വിന്‍റെ പുതിയ ട്രെയിലർ കാണുക'- എന്ന് കുറിച്ചുകൊണ്ടാണ് പ്രൊഡക്ഷൻ ഹൗസായ മാർവൽ സ്റ്റുഡിയോസ് ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി ട്രെയിലർ പങ്കുവച്ചത്.

'ഭൂതകാലത്തിനും വർത്തമാനത്തിനും ഇടയിൽ ഞാൻ വലിച്ചിഴക്കപ്പെടുന്നു. ഞാൻ കണ്ടത് സത്യമാണെങ്കിൽ, ഈ ലോകത്തിനും സമ്പൂർണ നാശത്തിനും ഇടയിൽ ഇനി ഒന്നുമില്ല', ഹിഡിൽസ്റ്റണിന്‍റെ 'ലോകി' ട്രെയിലറിൽ ഇങ്ങനെ പറയുന്നു. ചിത്രത്തില്‍ കുഴപ്പങ്ങളുടെ സ്രഷ്‌ടാവായി 'ലോകി' തിരിച്ചെത്തുകയും തുടർന്ന് വന്യമായ ചില വെല്ലുവിളികൾ നേരിടുകയും ചെയ്യുന്നുവെന്ന് യുഎസ് ആസ്ഥാനമായുള്ള മാധ്യമം ഡെഡ്‌ലൈൻ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന്‍റെ ട്രെയിലറിന് ലഭിക്കുന്നത്. 'മാർവലിന്‍റെ ഏറ്റവും മികച്ച സീരീസ് ആദ്യ സീസൺ പോലെ തന്നെ തിരിച്ചുവരുമെന്നാണ് കരുതുന്നത്'- ഒരു ആരാധകൻ ട്രെയിലറിന് താഴെ കമന്‍റ് ചെയ്‌തു. തങ്ങൾ വളരെ ആവേശത്തിലാണെന്നും പലരും കമന്‍റ് ചെയ്യുന്നു.

READ ALSO:Oppenheimer| കേരള ബോക്‌സോഫിസില്‍ തിളങ്ങി നോളന്‍റെ 'ഓപ്പൺഹൈമർ', കലക്ഷന്‍ പുറത്ത്

ഗുഗു എംബാത-റോ, വുൻമി മൊസാകു, യൂജിൻ കോർഡെറോ, 'ബാഡ് എജ്യുക്കേഷൻ' (Bad Education) താരം റാഫേൽ കാസൽ, താര സ്‌ട്രോങ്, 'ഗെയിം ഓഫ് ത്രോൺസ്' (Game of Thrones) താരം കേറ്റ് ഡിക്കി, ലിസ് കാർ, നീൽ എല്ലിസ് എന്നിവരാണ് ഈ പരമ്പരയിൽ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. കെ ഹുയ് ക്വാൻ തന്നെയാണ് 'ലോകി' സീരീസിലെ ഏറ്റവും വലിയ പുതിയ കൂട്ടിച്ചേർക്കലുകളില്‍ പ്രധാനി. ടൈം വേരിയൻസ് അതോറിറ്റിയിൽ (ടിവിഎ) ജോലി ചെയ്യുന്ന ആർക്കൈവിസ്റ്റായ ഔറോബോറോസ് (ഒബി- Ouroboros) എന്ന കഥാപാത്രത്തെയാണ് അദ്ദേഹം സീരീസില്‍ അവതരിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details