വാഷിംഗ്‌ടൺ : തർക്കത്തിനിടെ സ്ത്രീയെ ആക്രമിച്ച കേസിൽ നടൻ ജൊനാഥൻ മേജേഴ്‌സിനെ ന്യൂയോർക്ക് പോലീസ് അറസ്റ്റ് ചെയ്‌തു. ആക്രമണം, ഉപദ്രവിക്കൽ, കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കല്‍ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശനിയാഴ്‌ച നടനെ അറസ്റ്റ് ചെയ്‌തതെന്ന് പോലീസ് വക്താവ് പറഞ്ഞു. എന്നാൽ നടൻ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലല്ല. താരത്തെ പൊലീസ് വിട്ടയക്കുകയായിരുന്നു.
ചെൽസിയിലെ ഒരു അപ്പാർട്ട്‌മെൻ്റിൽ 33 വയസ്സുള്ള ഒരു പുരുഷൻ 30കാരിയുമായി തർക്കത്തിൽ ഏർപ്പെട്ടെന്ന് അറിയിച്ച് ഹെൽപ് ലൈൻ നമ്പറായ 911 ലേക്ക് വന്ന വിളിയെ തുടര്‍ന്നാണ് സംഭവസ്ഥലത്ത് പൊലീസ് എത്തിയത്. ‘താൻ ആക്രമിക്കപ്പെട്ടതായി ഇര പോലീസിനെ അറിയിച്ചതുപ്രകാരം ഉദ്യോഗസ്ഥർ 33 വയസ്സുള്ള ജൊനാഥൻ മേജേഴ്‌സിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയുടെ തലയിലും കഴുത്തിലും പരിക്കേറ്റതായും ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.
also read:'9-ാം വയസില്‍ എന്‍റെ പിതാവ് ക്ലീനര്‍ ബോയി ആയിരുന്നു, ജീവിക്കുന്നത് മകള്‍ക്ക് വേണ്ടി'; സുനില്‍ ഷെട്ടി
‘അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ല, അദ്ദേഹത്തിൻ്റെ പേരിന് വന്ന കളങ്കം മായ്ക്കുന്നതിനും, എല്ലാം ശരിയാക്കുന്നതിനുമുള്ള പരിശ്രമത്തിലാണ് ഞങ്ങൾ’ - മേജേഴ്‌സിൻ്റെ പ്രധിനിധി മാധ്യമങ്ങളോട് പറഞ്ഞു. ഹോളിവുഡില്‍ മികവോടെ വില്ലൻ വേഷങ്ങൾ ചെയ്യുന്ന നടൻ ആരാണെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ ജൊനാഥൻ മേജേഴ്‌സ്. മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ നിലവിലെ ഏറ്റവും വലിയ വില്ലൻ വേഷം ചെയ്യുന്ന മേജേഴ്‌സിന് പ്രായഭേദമന്യേ മാർവൽ ആരാധകരുടെ മനസിലുള്ള സ്ഥാനം വളരെ വലുതാണ്.