കേരളം

kerala

ETV Bharat / entertainment

കർണ്ണന് ശേഷം ധനുഷിനെ നായകനാക്കി പുതിയ സിനിമയുമായി മാരി സെൽവരാജ് - ചെന്നൈ

ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ‘കർണ്ണന്' ശേഷം വീണ്ടും ഒന്നിച്ച് ധനുഷും സംവിധായകൻ മാരി സെൽവരാജും. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണവും ധനുഷ് തന്നെയാണ് നിർവഹിക്കുന്നത്.

karnan  Mari Selvaraj announces new movie  starring Dhanush  Mari Selvaraj announces new movie starring Dhanush  Mari Selvaraj  Mari Selvaraj new movie  Dhanush new movie  Dhanush Mari Selvaraj  ധനുഷ്  കർണ്ണൻ  മാരി സെൽവരാജ്  ധനുഷിനെ നായകനാക്കി പുതിയ സിനിമ  ചെന്നൈ  വിലമതിക്കാനാകത്ത ഒരു ചിത്രം
കർണ്ണനു ശേഷം ധനുഷിനെ നായകനാക്കി പുതിയ സിനിമയുമായി മാരി സെൽവരാജ്

By

Published : Apr 10, 2023, 7:22 PM IST

ചെന്നൈ :2021ലെ തമിഴ് ഹിറ്റ് ചലച്ചിത്രം കർണന് ശേഷം സൂപ്പർ സ്റ്റാർ ധനുഷുമായി വീണ്ടും കൈകോർത്ത് സംവിധായകൻ മാരി സെൽവരാജ്. നാല് വർഷത്തെ ഇടവേളയ്ക്ക്‌ ശേഷം ധനുഷിൻ്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസാണ് പുതിയ സിനിമയുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. മാരി സെൽവരാജും ധനുഷും ഒരുമിച്ച ‘കർണ്ണൻ’ ഏറെ പ്രേക്ഷക പ്രീതി നേടിയ പൊളിറ്റിക്കൽ ഡ്രാമയായിരുന്നു.

അടിച്ചമർത്തപ്പെട്ട ഗ്രാമത്തിൻ്റെ അനീതിക്കെതിരായ തീവ്രമായ പോരാട്ടത്തെക്കുറിച്ചുള്ള കഥയാണ് ‘കർണ്ണൻ’ പറയുന്നത്.രജിഷ വിജയൻ, നടരാജൻ സുബ്രഹ്മണ്യം, ലാൽ, യോഗി ബാബു, ഗൗരി ജി കിഷൻ, ലക്ഷ്മി പ്രിയ ചന്ദ്രമൗലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ സിനിമ മികച്ച വിജയമാണ് കാഴ്‌ചവച്ചത്. ബ്ലോക്ക് ബസ്റ്റർ സിനിമയ്ക്കു‌ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ ഏറെയാണ്.

കർണ്ണൻ്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തുവിട്ട അനൗൺസ്‌മെൻ്റ് പോസ്റ്റർ : കർണ്ണൻ്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇപ്പോൾ സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തൻ്റെ അരങ്ങേറ്റ ചിത്രമായ ‘പരിയേറും പെരുമാളി’ലൂടെ തന്നെ ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെൽവരാജ്. സെൽവരാജിനൊപ്പം വീണ്ടും ധനുഷ് ഒന്നിക്കുന്നുവെന്ന വാർത്ത ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിച്ചിരിക്കുകയാണ്.

സിനിമയുടെ അനൗൺസ്‌മെൻ്റ് പോസ്റ്ററും ധനുഷിന് പൂച്ചെണ്ട് നൽകി കൊണ്ടുള്ള ചിത്രവും തൻ്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലൂടെ പങ്കുവച്ചുകൊണ്ടാണ് സംവിധായകൻ സിനിമയെ പറ്റി പുറം ലോകത്തെ അറിയിച്ചത്. ‘കർണ്ണൻ്റെ റിലീസിന്‍റെ വാര്‍ഷിക ദിവസം തന്നെ ഈ സിനിമയും പ്രഖ്യാപിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ഒരു തവണകൂടി ധനുഷ്‌ സാറുമായി കൈകോർത്തതിലും ഞാൻ സന്തോഷിക്കുന്നു’ - എന്ന അടിക്കുറിപ്പോടെയാണ് സംവിധായകൻ ചിത്രം പോസ്റ്റ് ചെയ്‌തത്.

also read:മകള്‍ മാല്‍തി മേരിയ്‌ക്കൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി പ്രിയങ്ക ചോപ്ര; ചിത്രം പങ്കുവച്ചതില്‍ വിമര്‍ശനം

വിലമതിക്കാനാകാത്ത ഒരു ചിത്രം :പല കാരണങ്ങൾ കൊണ്ടുതന്നെ തനിക്ക് വിലമതിക്കാനാകാത്ത ചിത്രം എന്ന അടിക്കുറിപ്പോടെയാണ് ധനുഷ് സിനിമയുടെ അനൗൺസ്‌മെൻ്റ് പോസ്റ്ററും സംവിധായകനൊപ്പമുള്ള ചിത്രവും തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചത്. ചിത്രത്തിൻ്റെ കഥാപശ്ചാത്തലത്തെ പറ്റി ഇതുവരെ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. മരുഭൂമിയെന്ന് തോന്നിപ്പിക്കുന്ന വിധം വളരെ വരണ്ട പ്രദേശത്ത് കൊത്തുപണികളോട് കൂടിയ ഒരുപാട് തൂണുകളും ഉണങ്ങി വരണ്ട മണ്ണിൽ കിടക്കുന്ന ഒരു കാളയുടെ തലയോട്ടിയും കാണിച്ച് ധനുഷ് പ്രൊഡക്ഷൻ നമ്പർ 15 എന്ന കുറിപ്പോടെയാണ് പോസ്റ്റർ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ധനുഷിൻ്റെ തന്നെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവഹിക്കുന്നത്.

also read:നീട്ടി വളര്‍ത്തിയ തലമുടിയും കൂളിംഗ് ഗ്ലാസുമായി സല്‍മാന്‍; ട്രെയിലറിന് മുന്നോടിയായി പോസ്‌റ്റര്‍

മലയാള സിനിമാതാരം സംയുക്തയോടൊപ്പമുള്ള വാത്തിയാണ് ധനുഷിൻ്റേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ സിനിമ. ബാലമുരുകൻ എന്ന കേന്ദ്ര കഥാപാത്രമായാണ് സിനിമയിൽ ധനുഷ് വേഷമിടുന്നത്. അരുൺ മതേശ്വരൻ്റെ ‘ക്യാപ്റ്റൻ മില്ലർ’ എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്.

ABOUT THE AUTHOR

...view details