കേരളം

kerala

ETV Bharat / entertainment

തന്‍റേത് ഡാർക്ക് കോമഡി, തൃഷ തെറ്റിദ്ധരിച്ചു; വിവാദ പരാമർശത്തിൽ വിശദീകരണവുമായി മൻസൂർ അലി ഖാൻ - leo

Mansoor Ali Khan - Trisha Controversy : മനുഷ്യരാശിക്ക് വേണ്ടി താൻ എത്രമാത്രം നിലകൊണ്ടിരുന്നുവെന്ന് തമിഴ് ജനതയ്‌ക്ക് അറിയാമെന്നും താൻ പറഞ്ഞത് തമാശയെന്നും മൻസൂർ അലി ഖാൻ

Mansoor Ali Khan on remark against Trisha  Mansoor Ali Khan controversial remark on Trisha  തന്‍റേത് ഡാർക്ക് കോമഡി തൃഷ തെറ്റിദ്ധരിച്ചു  വിവാദ പരാമർശത്തിൽ വിശദീകരണവുമായി മൻസൂർ അലി ഖാൻ  തൃഷക്കെതിരായ വിവാദ പരാമർശത്തിൽ മൻസൂർ അലി ഖാൻ  മൻസൂർ അലി ഖാൻ വിവാദ പ്രസ്‌താവന  നടൻ മൻസൂർ അലി ഖാൻ  Mansoor Ali Khan Trisha Controversy  leo  ലിയോ
Mansoor Ali Khan on controversial remark against Trisha

By ETV Bharat Kerala Team

Published : Nov 19, 2023, 4:48 PM IST

തെന്നിന്ത്യൻ നടി തൃഷയ്‌ക്കെതിരെ നടത്തിയ അപകീർത്തിപരവും സ്‌ത്രീ വിരുദ്ധവുമായ പരാമർശങ്ങളിൽ പ്രതികരണവുമായി നടൻ മൻസൂർ അലി ഖാൻ. തന്‍റേത് തമാശ രീതിയിലുള്ള പരാമർശമായിരുന്നു എന്നും ആരോ എഡിറ്റ് ചെയ്‌ത വീഡിയോ കണ്ട് തൃഷ തെറ്റിദ്ധരിക്കുകയായിരുന്നു എന്നുമാണ് മൻസൂർ അലി ഖാന്‍റെ വാദം. ഇൻസ്റ്റഗ്രാമിലൂടെയാണ് നടന്‍റെ പ്രതികരണം(Mansoor Ali Khan on controversial remark against Trisha).

ഹനുമാൻ സഞ്ജീവനി മല ഉയർത്തി വന്നതു പോലെ വിമാനത്തിൽ ഇവരെന്നെ കശ്‌മീരിലേക്ക് കൊണ്ടുപോയി, അതുപോലെ തന്നെ വീട്ടിലേക്കും എത്തിക്കുകയായിരുന്നു. പഴയതുപോലെ നടിമാർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന വസ്‌തുത സരസമായി താൻ പറഞ്ഞതാണെന്നും നടൻ കൂട്ടിച്ചേർത്തു. ലോകത്ത് ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടെന്നും ദയവായി അതിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നും നടൻ കുറിച്ചു.

'ഒരു മനുഷ്യനെന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്‌തിട്ടുള്ള ആളാണ് ഞാൻ, അത് തുടരുകയും ചെയ്യും. എന്‍റെ വ്യക്തിത്വം ആരും ചോദ്യം ചെയ്യേണ്ടതില്ല. ഇത് തീർത്തും എനിക്കെതിരെയുള്ള അപകീർത്തിപ്പെടുത്തലാണ്. മനുഷ്യരാശിക്ക് വേണ്ടി ഞാൻ എത്രമാത്രം നിലകൊണ്ടിരുന്നുവെന്ന് എന്‍റെ തമിഴ് ജനതയ്‌ക്ക് അറിയാം. ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവർക്കും അറിയാം'– മൻസൂർ അലി ഖാൻ പറഞ്ഞു.

തന്‍റെ മകൾ തൃഷയുടെ വലിയ ആരാധികയാണെന്നും ഇക്കാര്യം 'ലിയോ' സിനിമയുടെ പൂജ സമയത്ത് അവരോട് പറഞ്ഞിട്ടുണ്ടെന്നും മൻസൂർ പറയുന്നു. സഹനടിമാരോട് എപ്പോഴും തനിക്ക് ബഹുമാനമാണെന്ന് കുറിച്ച നടൻ തെറ്റായി ഒന്നും ചെയ്‌തിട്ടില്ലെന്നാണ് കരുതുന്നതെന്നും സമൂഹ മാധ്യമങ്ങളിലെ പ്രസ്‌താവനയിൽ വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പിൽ ജനകീയ പാർട്ടിയെ പ്രതിനിധീകരിച്ച് മത്സരിക്കുമെന്ന് പറഞ്ഞപ്പോൾ ആരോ പിന്നിൽ നിന്ന് ചരടുവലിച്ചതാണ് ഇതെന്നും മൻസൂർ അലി ഖാൻ ആരോപിച്ചു. തന്‍റേത് ഒരു ഡാർക്ക് കോമഡി മാത്രമാണെന്നും നടൻ പറഞ്ഞു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത 'ലിയോ' സിനിമയിൽ വിജയ്‌ക്കും തൃഷയ്‌ക്കുമൊപ്പം മൻസൂർ അലി ഖാനും വേഷമിട്ടിരുന്നു. 'ലിയോ' സിനിമയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് മൻസൂർ അലി ഖാൻ തൃഷയ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയുമായി ബെഡ് റൂം സീൻ പങ്കിടാന്‍ അവസരം ലഭിച്ചില്ല എന്നായിരുന്നു ഇയാളുടെ പരാമർശം.

പിന്നാലെ മൻസൂർ അലി ഖാനെതിരെ രൂക്ഷവിമർശനവുമായി തൃഷ രംഗത്തെത്തി. മൻസൂർ അലി ഖാനൊപ്പം സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തതിൽ സന്തോഷിക്കുന്നുവെന്നും ഇനി ഒരിക്കലും താൻ അയാൾക്കൊപ്പം അഭിനയിക്കില്ലെന്നും തൃഷ ട്വീറ്റ് ചെയ്‌തു.

തൃഷയുടെ വാക്കുകൾ ഇങ്ങനെ : 'മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ ശ്രദ്ധയിൽപ്പെട്ടു. ഞാൻ അതിനെ ശക്തമായി അപലപിക്കുകയാണ്. അശ്ലീലം, അനാദരവ്, സ്‌ത്രീവിരുദ്ധത, വെറുപ്പുളവാക്കൽ എന്നിവ നിറഞ്ഞതാണ് അയാളുടെ വാക്കുകൾ. അയാളെപ്പോലെ ഒരാളുമായി സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്.

എന്‍റെ സിനിമാജീവിതത്തില്‍ ഇനി അത് ഒരിക്കലും സംഭവിക്കില്ലെന്നും ഞാൻ ഉറപ്പാക്കും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരുണ്ടാക്കുന്നു'. മൻസൂർ അലി ഖാൻ നടത്തിയ വിവാദ പരാമർശത്തിന്‍റെ വീഡിയോയും തൃഷ എക്‌സിൽ പങ്കുവച്ചു. ലോകേഷ് കനകരാജ് ഉൾപ്പടെ ചലച്ചിത്ര രംഗത്തെ നിരവധിപേർ മൻസൂർ അലി ഖാനെതിരെ രംഗത്തുവന്നിരുന്നു.

READ ALSO:'മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരുണ്ടാക്കുന്നു, ഇനി ഒപ്പം അഭിനയിക്കില്ല' ; മൻസൂർ അലി ഖാനെതിരെ ആഞ്ഞടിച്ച് തൃഷ

ABOUT THE AUTHOR

...view details