കേരളം

kerala

ETV Bharat / entertainment

മാപ്പ് പറയില്ല, നിലപാടിൽ ഉറച്ചുനിൽക്കുന്നു; നടികർ സംഘത്തിനെതിരെ മൻസൂർ അലി ഖാൻ - എസ്‌ഐഎഎ

Mansoor Ali Khan - Trisha Controversy : മൻസൂർ അലി ഖാൻ പരസ്യമായി മാപ്പ് പറയണമെന്ന് നടികർ സംഘം. തന്‍റെ വിശദീകരണം തേടാതെയുള്ള പ്രസ്‌താവന സംഘടന പിൻവലിക്കണമെന്ന് നടൻ.

masoor ali khan reply to siaa  mansoor ali khan reply to nadigar sangam  mansoor ali khan reacts to siaa  masnoor ali khan  mansoor ali khan trisha controversy  mansoor ali khan trisha updates  mansoor ali khan denies to apologies  Mansoor Ali Khan against SIAA  Mansoor Ali Khan Trisha Controversy  നടികർ സംഘത്തിനെതിരെ മൻസൂർ അലി ഖാൻ  മൻസൂർ അലി ഖാൻ  മൻസൂർ അലി ഖാൻ തൃഷ വിവാദം  മൻസൂർ അലി ഖാൻ വിവാദ പരാമർശം  മൻസൂർ അലി ഖാനോട് മാപ്പ് പറയാനാവശ്യപ്പെട്ട് എസ്‌ഐഎഎ  എസ്‌ഐഎഎ  മൻസൂർ അലി ഖാൻ മാപ്പ് പറയണമെന്ന് നടികർ സംഘം
Mansoor Ali Khan hits back at SIAA

By ETV Bharat Kerala Team

Published : Nov 21, 2023, 5:54 PM IST

ഹൈദരാബാദ്:'ലിയോ'യിലെ സഹനടി തൃഷ കൃഷ്‌ണനെ അപമാനിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് നടൻ മൻസൂർ അലി ഖാൻ. നടികർ സംഘം എന്നറിയപ്പെടുന്ന സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷനെയും (എസ്‌ഐഎഎ) നടൻ വിമർശിച്ചു. തന്‍റെ വിശദീകരണം തേടാതെയാണ് എസ്‌ഐഎഎ തനിക്കെതിരെ പ്രസ്‌താവന പുറത്തിറക്കിയെതെന്ന് പറഞ്ഞ മൻസൂർ അലി ഖാൻ സംഭവത്തിൽ മാപ്പ് പറയില്ലെന്നും വ്യക്തമാക്കി (Mansoor Ali Khan against SIAA, rejects apology over remarks on Trisha ).

തൃഷ ഉൾപ്പടെയുള്ള നടിമാർക്കെതിരെ ലൈം​ഗികാധിക്ഷേപ പരാമർശം നടത്തിയ മൻസൂർ അലി ഖാനെതിരെ വലിയ രോഷമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. വിഷയത്തിൽ മൻസൂർ അലി ഖാൻ പരസ്യമായി മാപ്പ് പറയണമെന്ന് നടികർ സംഘം വ്യക്തമാക്കിയിരുന്നു. മൻസൂർ അലി ഖാന്‍റെ വിവാദ പരാമർശത്തെ അസോസിയേഷൻ പ്രസ്‌താവനയിൽ ശക്തമായി അപലപിക്കുകയും ചെയ്‌തു. തൃഷയ്‌ക്കെതിരെയും മറ്റ് രണ്ട് നടിമാർക്കെതിരെയും സമാനമായ പരാമർശം നടത്തിയ മൻസൂർ അലി ഖാന്‍റെ അംഗത്വം താത്‌കാലികമായി സസ്‌പെൻഡ് ചെയ്യുന്ന കാര്യം പരിഗണിക്കുകയാണെന്നും അഭിനേതാക്കളുടെ സംഘടന അറിയിച്ചിരുന്നു.

എന്നാൽ മാപ്പ് പറയില്ലെന്നാണ് മൻസൂർ അലിഖാന്‍റെ നിലപാട്. തനിക്കെതിരെ സ്വീകരിച്ച നടപടികൾ ഉടൻ പിൻവലിക്കണമെന്നാണ് നടൻ സംഘടനയോട് ആവശ്യപ്പെടുന്നത്. ചൊവ്വാഴ്‌ച ചെന്നൈയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്‌ത മൻസൂർ അലി ഖാൻ, താൻ തൃഷയെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും പകരം അവളെ പ്രശംസിക്കുകയാണ് ചെയ്‌തതെന്നും ആവർത്തിച്ചു. സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷന്‍റെ തീരുമാനത്തിലും നടൻ അതൃപ്‌തി പ്രകടിപ്പിച്ചു.

നടപടിയെടുക്കുന്നതിന് മുമ്പ് തന്‍റെ വിശദീകരണം തേടേണ്ടതായിരുന്നു എന്നാണ് മൻസൂർ പറയുന്നത്. താൻ ക്ഷമാപണം നടത്തുന്ന ആളല്ലെന്നും സ്ഥിതിഗതികൾ വഷളായാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും മൻസൂർ അലി ഖാൻ സൂചന നൽകി. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ സംഘടന പ്രസ്‌താവന പിൻവലിക്കണമെന്നും നടൻ ആവശ്യപ്പെട്ടു. തൃഷയെ പുകഴ്‌ത്തുകയാണ് താൻ ചെയ്‌തതെന്ന് ആവർത്തിച്ച ഖാൻ ഒരു വ്യക്തിയെയും കുറിച്ച് താൻ മോശമായി സംസാരിക്കാറില്ലെന്നും അവകാശപ്പെട്ടു.

അതേസമയം തൃഷ, ഖുശ്‌ബു, റോജ എന്നി നടിമാർക്കെതിരെ ആക്ഷേപകരവും അവമതിപ്പുളവാക്കുന്നതുമായ പരാമർശങ്ങളാണ് നടൻ നടത്തിയതെന്ന് വിമർശിച്ച എസ്‌ഐഎഎ പ്രസിഡന്‍റും പ്രശസ്‌ത നടനുമായ എം നാസർ മാധ്യമങ്ങൾക്ക് മുന്നിൽ മൻസൂർ അലി ഖാൻ നടിമാരോട് മാപ്പ് പറയണമെന്നും പറഞ്ഞിരുന്നു. എസ്‌ഐഎഎ സംഘടനയുടെ എല്ലാ പിന്തുണയും നടിമാർക്ക് ഉണ്ടായിരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകിയിരുന്നു. ഇതാണ് മൻസൂർ അലി ഖാനെ ചൊടിപ്പിച്ചത്.

അടുത്തിടെ ലിയോ സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് മുൻപാകെ സംസാരിക്കവെയാണ് നടൻ വിവാദ പരാമർശം നടത്തിയത്. ലിയോയിൽ തൃഷയുമായി 'ബെഡ് റൂം സീൻ' പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു പരാമർശം. മുൻപ് സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്‌ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലെന്നും മൻസൂർ പറഞ്ഞിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ലിയോയിൽ വിജയ്‌ക്കും തൃഷയ്‌ക്കുമൊപ്പം മൻസൂർ അലി ഖാനും വേഷമിട്ടിരുന്നു.

പിന്നാലെ അലി ഖാന്‍റെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി തൃഷ രംഗത്തെത്തി. നടന്‍റെ നീചവും വെറുപ്പുളവാക്കുന്നതുമായ വാക്കുകളെ ശക്തമായി അപലപിക്കുന്നുവെന്നാണ് തൃഷ പറഞ്ഞത്. മന്‍സൂര്‍ അലി ഖാൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും ഒരിക്കലും അയാൾക്കൊപ്പം അഭിനയിക്കില്ലെന്നും താരം വ്യക്തമാക്കി.

സംഭവം വിവാദമായതോടെ വിശദീകരണവുമായി മൻസൂർ അലി ഖാനും രംഗത്തെത്തിയിരുന്നു. തന്‍റേത് തമാശ രൂപേണയുള്ള പരാമർശമായിരുന്നു എന്നായിരുന്ന മന്‍സൂര്‍ അലിഖാന്‍റെ പ്രതികരണം. ആരോ എഡിറ്റ് ചെയ്‌ത വീഡിയോ കണ്ട് തൃഷ തെറ്റിദ്ധരിക്കുകയായിരുന്നു എന്നും മൻസൂർ അലി ഖാന്‍റെ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ 'കോമഡിയുടെ പേരിൽ' എന്ന ഖാന്‍റെ പരാമർശം അനാദരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തി.

നടിയും ബിജെപി പ്രവർത്തകനുമായ ഖുശ്ബു സുന്ദർ, സംവിധായകൻ ലോകേഷ് കനകരാജ്, ചിരഞ്ജീവി, എജിഎസ് സിനിമാസ് സിഇഒ അർച്ചന കൽപാത്തി, ഗായിക ചിന്മയി ശ്രീപാദ, സംവിധായകൻ കാർത്തിക് സുബ്ബരാജ് എന്നിവരടക്കം തൃഷയ്‌ക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് മൻസൂർ അലി ഖാനെതിരെ രംഗത്തെത്തിയിരുന്നു.

READ ALSO:തൃഷ ഉൾപ്പടെയുള്ളവർക്കെതിരെ നടത്തിയ പരാമർശങ്ങൾ : മൻസൂർ അലി ഖാനോട് മാപ്പ് പറയാനാവശ്യപ്പെട്ട് നടികർ സംഘം

ABOUT THE AUTHOR

...view details