കേരളം

kerala

ETV Bharat / entertainment

കാപ്പയില്‍ നിന്നും പിന്മാറി മഞ്‌ജു വാര്യര്‍; പകരക്കാരിയായി അപര്‍ണ? - കാപ്പയില്‍ നിന്നും പിന്മാറി മഞ്ജു വാര്യര്‍

കാപ്പയുടെ ചിത്രീകരണവും മറ്റൊരു സിനിമയുടെ ഷൂട്ടും ഒരുമിച്ച് വന്നതിനാലാണ് മഞ്‌ജു പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിക്കുകയാണ്.

Manju Warrier withdraws from Kappa  കാപ്പയില്‍ നിന്നും പിന്മാറി മഞ്ജു വാര്യര്‍  Kappa shooting
കാപ്പയില്‍ നിന്നും പിന്മാറി മഞ്‌ജു വാര്യര്‍; പകരക്കാരിയായി അപര്‍ണ?

By

Published : Jul 24, 2022, 4:38 PM IST

Manju Warrier withdraws from Kaappa: പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രമാണ് 'കാപ്പ'. ചിത്രത്തില്‍ നിന്നും നടി മഞ്‌ജു വാര്യര്‍ പിന്മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. മഞ്‌ജു പിന്മാറിയ സാഹ്യചര്യത്തില്‍ സിനിമയില്‍ അപര്‍ണ ബാലമുരളിയാകും നായികയായി എത്തുകയെന്നാണ് സൂചന.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്ത് ചിത്രത്തിലെ തിരക്കുകള്‍ കാരണമാണ് മഞ്‌ജു 'കാപ്പ'യില്‍ നിന്നും പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അജിത്ത് ചിത്രത്തിന്‍റെ ഷൂട്ടും 'കാപ്പ'യുടെ ചിത്രീകരണവും ഒന്നിച്ച് വന്നതിനാലാണ് ഈ തീരുമാനമെന്നും അറിയുന്നു. അജിത്തിന്‍റെ ഈ തമിഴ്‌ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് താരം ഇപ്പോള്‍.

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് കാപ്പയുടെ ചിത്രീകരണം ആരംഭിച്ചത്. 60 ദിവസത്തെ ഡേറ്റാണ് സിനിമയ്‌ക്കായി പൃഥ്വിരാജ് നല്‍കിയിരിക്കുന്നത്. അടുത്തയാഴ്‌ച മഞ്ജു വാര്യര്‍ ചിത്രീകരണത്തിന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാന്‍ ഡേറ്റ് പ്രശ്‌നത്തെ തുടര്‍ന്നാണ് മഞ്ജു അപ്രതീക്ഷിതമായി സിനിമയില്‍ നിന്നും പിന്മാറിയത്.

Kaappa shooting: തിരുവനന്തപുരത്ത് സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‌പദമാക്കിയാണ് 'കാപ്പ' ഒരുങ്ങുന്നത്.

കൊട്ട മധു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുക. ആസിഫ്‌ അലിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു തുടങ്ങീ അറുപതോളം അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വന്‍ മുതല്‍മുടക്കിലാണ് സിനിമ ഒരുങ്ങുന്നത്. ഇന്ദുഗോപന്‍ ആണ് തിരക്കഥ. ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്‌, ദിലീഷ്‌ നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ്‌ ഡ്രീംസും, ഫെഫ്‌ക റൈറ്റേഴ്‌സ്‌ യൂണിയനും ചേര്‍ന്നാണ് നിര്‍മാണം.

Also Read: നിരന്തര പ്രണയാഭ്യര്‍ഥനയുമായി സനല്‍ ; ശല്യം സഹിക്കാനാവാതെ മഞ്ജു

ABOUT THE AUTHOR

...view details