കേരളം

kerala

ETV Bharat / entertainment

ഇന്ദിര ഗാന്ധി ആയി മഞ്ജു വാര്യര്‍, സ്വാതന്ത്ര്യദിന സ്‌പെഷ്യല്‍ പോസ്‌റ്ററുമായി വെള്ളരിപട്ടണം - Vellaripattanam new poster

Vellaripattanam Independence day special poster: വെള്ളരിപട്ടണം പുതിയ പോസ്‌റ്റര്‍ പുറത്ത്. 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സിനിമയുടെ പ്രത്യേക പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

Independence day special poster  Manju Warrier Soubin Shahir movie  Vellaripattanam Independence day special poster  വെള്ളരിപട്ടണം പുതിയ പോസ്‌റ്റര്‍  ഇന്ദിരാ ഗാന്ധി ആയി മഞ്ജു വാര്യര്‍  സ്വാതന്ത്ര്യദിന സ്‌പെഷ്യല്‍ പോസ്‌റ്ററുമായി വെള്ളരിപട്ടണം  Vellaripattanam new poster  സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വര്‍ഷം
ഇന്ദിരാ ഗാന്ധി ആയി മഞ്ജു വാര്യര്‍, സ്വാതന്ത്ര്യദിന സ്‌പെഷ്യല്‍ പോസ്‌റ്ററുമായി വെള്ളരിപട്ടണം

By

Published : Aug 15, 2022, 10:15 AM IST

Vellaripattanam Independence day special poster: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയി മഞ്ജു വാര്യര്‍. ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിറും. 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി സ്വാതന്ത്ര്യദിന ആശംസയുമായെത്തിയ 'വെള്ളരിപട്ടണ'ത്തിന്‍റെ പുതിയ പോസ്‌റ്ററിലാണ് താരങ്ങള്‍ പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്.

Vellaripattanam new poster: രാഷ്‌ട്രീയം പറയാന്‍ 'സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വര്‍ഷം' എന്നതാണ് പോസ്‌റ്ററിലെ വാചകം. മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'വെള്ളരിപട്ടണം'. കുടുംബ പശ്ചാത്തലത്തിലുള്ള രാഷ്‌ട്രിയ ആക്ഷേപഹാസ്യ ചിത്രമായാണ് 'വെള്ളരിപട്ടണം' ഒരുക്കിയിരിക്കുന്നത്.

മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കൂടാതെ സലിംകുമാര്‍, സുരേഷ്‌ കൃഷ്‌ണ, കൃഷ്‌ണ ശങ്കര്‍, ശബരീഷ്‌ വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്‌, മാല പാര്‍വതി, വീണ നായര്‍, പ്രമോദ്‌ വെളിയനാട് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. മഹേഷ്‌ വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രം സെപ്‌റ്റംബറില്‍ പ്രദര്‍ശനത്തിനെത്തും.

മാധ്യമപ്രവര്‍ത്തകനായ ശരത്‌കൃഷ്‌ണയും സംവിധായകനും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഫുള്‍ ഓണ്‍ സ്‌റ്റുഡിയോസ്‌ ആണ് നിര്‍മാണം. അലക്‌സ്‌ ജെ.പുളിക്കല്‍ ഛായാഗ്രഹണവും അപ്പു എന്‍.ഭട്ടതിരി എഡിറ്റിംഗും നിര്‍വഹിക്കും. മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാന രചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും നിര്‍വഹിക്കും.

Also Read: കാപ്പയില്‍ നിന്നും പിന്മാറി മഞ്‌ജു വാര്യര്‍; പകരക്കാരിയായി അപര്‍ണ?

ABOUT THE AUTHOR

...view details