കേരളം

kerala

ETV Bharat / entertainment

തമിഴില്‍ പിന്നണി ഗായികയായി മഞ്ജു വാര്യര്‍; അജിത് ചിത്രത്തിന് വേണ്ടി പാടി നടി - മഞ്ജു വാര്യര്‍

Manju Warrier singing for Ajith movie Thunivu: തമിഴകത്ത് പിന്നണി ഗായികയായി മഞ്ജു വാര്യര്‍. മഞ്ജു വാര്യര്‍ നായികയായെത്തുന്ന അജിത് ചിത്രത്തിലാണ് താരം പാടുന്നത്.

Manju Warrier singing for Ajith movie Thunivu  Manju Warrier sing a song for Tamil movie  Manju Warrier singing  Ajith movie Thunivu  Ajith movie  Thunivu  Manju Warrier sing a song  അജിത് ചിത്രത്തിന് വേണ്ടി പാടി മഞ്ജു  തമിഴകത്ത് പിന്നണി ഗായികയായി മഞ്ജു വാര്യര്‍  വീണ്ടും പാടി മഞ്ജു വാര്യര്‍  മിഴകത്താണ് മഞ്ജു പിന്നണി ഗായിക  Manju Warrier singing for Ajith movie  Manju Warrier songs  Manju Warrier in Thunivu  Thunivu actors  Thunivu release  Thunivu cast and crew  തുനിവ്  അജിത്തിന്‍റെ തുനിവ്  തുനിവില്‍ നായികയായി മഞ്ജു വാര്യര്‍  മഞ്ജു വാര്യര്‍  അജിത്ത്
തമിഴില്‍ പിന്നണി ഗായികയായി മഞ്ജു വാര്യര്‍; അജിത് ചിത്രത്തിന് വേണ്ടി പാടി നടി

By

Published : Nov 27, 2022, 9:32 AM IST

Manju Warrier sing a song for Tamil movie: പിന്നണി ഗായികയായി മഞ്ജു വാര്യര്‍ വീണ്ടും. ഇത്തവണ തമിഴകത്താണ് നടി പാട്ട് പാടിയിരിക്കുന്നത്. കോളിവുഡ് സൂപ്പര്‍താരം അജിത് നായകനായ തുനിവിന് വേണ്ടിയാണ് മഞ്ജു വാര്യരുടെ ഗാനം. ഇക്കാര്യം നടി തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.

Manju Warrier singing for Ajith movie: 'തുനിവി'ല്‍ തനിക്ക് പാട്ട് പാടാന്‍ അവസരം ലഭിച്ചതില്‍ സന്തോഷവതിയാണെന്ന് മഞ്ജു വാര്യര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. തമിഴില്‍ ഇതാദ്യമായാണ് മഞ്ജു ഗാനം ആലപിക്കുന്നത്. ജിബ്രാന്‍ ആണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

Manju Warrier songs: അടുത്തിടെ 'ജാക്ക് ആന്‍ഡ് ജില്ലി'ലെ 'കിം കിം കിം', 'കയറ്റ'ത്തിലെ 'ഇസ്‌ത്തക്കോ' തുടങ്ങിയ ഗാനങ്ങള്‍ മഞ്ജു ആലപിച്ചിരുന്നു. ഇതില്‍ 'കിം കിം കിം' വലിയ ഹിറ്റായി മാറിയിരുന്നു. സിനിമ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഗാനത്തിന് ചുവടു വച്ചു. 'കിം കിം കിം' ചലഞ്ചും അന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

Manju Warrier in Thunivu: 'തുനിവി'ല്‍ നായികയും മഞ്ജു വാര്യര്‍ തന്നെയാണ്. മഞ്ജുവിന്‍റെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണിത്. ധനുഷ്‌ നായകനായ 'അസുരന്‍' ആണ് നടിയുടെ ആദ്യ തമിഴ്‌ ചിത്രം. സമുദ്രക്കനി, വീര, ജോണ്‍ കൊക്കെന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

Thunivu actors: ത്രില്ലര്‍ വിഭാഗത്തിലായി ഒരുങ്ങുന്ന സിനിമയില്‍ ജോണ്‍ കൊക്കെന്‍ ആണ് അജിത്തിന്‍റെ പ്രതിനായകനായി എത്തുക. 'കെജിഎഫ്‌', 'സര്‍പ്പട്ട പരമ്പരൈ' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് ജോണ്‍ കൊക്കന്‍.

Thunivu release: എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കല്‍ റിലീസായാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. പാന്‍ ഇന്ത്യന്‍ റിലീസായാകും തുനിവ് പുറത്തിറങ്ങുക. അഞ്ച് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Thunivu cast and crew: എച്ച് വിനോദ് തന്നെയാണ് സിനിമയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്. 'നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോണി കപൂറാണ് നിര്‍മാണം. 'വലിമൈ'യ്‌ക്ക് ശേഷം അജിത്തും എച്ച് വിനോദും ബോണി കപൂറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'തുനിവ്'. നിരവ് ഷാ ആണ് ഛായാഗ്രഹണം. വിജയ്‌ വേലുക്കുട്ടി ചിത്രസംയോജനവും നിര്‍വഹിക്കും.

Also Read:'ആയിഷ'യിലെ ഗാനത്തിന് മഞ്ജു വാര്യരുടെ ഗംഭീര നൃത്തച്ചുവടുകള്‍

ABOUT THE AUTHOR

...view details