മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്‌റ്റാര്‍ മഞ്ജു വാര്യര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. തന്‍റെ പുതിയ സിനിമകളെ കുറിച്ചും വിശേഷങ്ങളെ കുറിച്ചും മറ്റും താരം എപ്പോഴും ആരാധകരുമായി സംവദിക്കാറുണ്ട്. കൂടാതെ തന്‍റെ ഫോട്ടോ ഷൂട്ടുകളും മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്.
സൗഹൃദങ്ങള്‍ക്ക് വലിയ വില കൊടുക്കുന്ന വ്യക്തി കൂടിയാണ് മഞ്ജു വാര്യര്‍. സിനിമയ്‌ക്കകത്തും പുറത്തും ഒരുപോലെ സൗഹൃദം കാത്തു സൂക്ഷിക്കുന്നതില്‍ മുന്നിലാണ് താരം. ഇപ്പോഴിതാ മഞ്ജു വാര്യര്‍ പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയില്‍ വൈറലാവുന്നത്.
ഭാവനയ്‌ക്കും സംയുക്ത വര്‍മയ്‌ക്കും ഒപ്പമുള്ള ചിത്രമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. 'കുടുംബം പോലെയുള്ള സുഹൃത്തുക്കള്‍' എന്ന ഹാഷ് ടാഗോടു കൂടി ഫേസ്‌ബുക്ക്, ഇന്‍സ്‌റ്റഗ്രാം എന്നിവിടങ്ങളിലാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
പോസ്‌റ്റ് പങ്കിട്ട് മണിക്കൂറുകള്‍ക്കകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഫേസ്‌ബുക്കില്‍ പോസ്‌റ്റ് പങ്കുവച്ച് 13 മണിക്കൂറുകള്‍ക്കകം തന്നെ 45,000 ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ അതേചിത്രം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചപ്പോള്‍ രണ്ടര ലക്ഷത്തോളം ലൈക്കുകളാണ് ലഭിച്ചത്.
ഭാവനയും ചിത്രം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 'കുടുംബം പോലെയുള്ള സുഹൃത്തുക്കള്‍' എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. സോള്‍ സിസ്‌റ്റേഴ്‌സ്, മൈന്‍ ഫോറെവര്‍, നത്തിങ് ബട്ട് ഫണ്‍, മാന്‍ഡേറ്ററി എംബിഎസ് കൂടല്‍സ്, മഞ്ജു വാര്യര്‍, സംയുക വര്‍മ എന്നീ ഹാഷ്‌ടാഗുകളോടു കൂടിയാണ് ഭാവന ചിത്രം പങ്കുവച്ചത്. ഒന്നര ലക്ഷത്തിലധികം ലൈക്കുകളാണ് ഭാവന പങ്കുവച്ച പോസ്‌റ്റിന് ലഭിച്ചിരിക്കുന്നത്.
കമന്‍റ് ബോക്‌സ് നിറയെ ആരാധകരുടെ സ്‌നേഹം: മഞ്ജുവും ഭാവനയും പങ്കുവച്ച ചിത്രങ്ങള്‍ക്ക് നിരവധി കമന്‍റുകളാണ് ആരാധകരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. 'നല്ല കൂട്ടുകാരികള്‍.. സൗഹൃദം എന്നും നിലനില്‍ക്കട്ടെ... മഞ്ജു നിങ്ങളെ ഇഷ്‌ടമാണ്.. നിങ്ങള്‍ ധീരയും ശക്തയുമായ സ്‌ത്രീയാണ്' -ഒരാള്‍ കുറിച്ചു. 'സുന്ദരി കുട്ടികള്‍', 'മഞ്ജു വാര്യര്‍ ഇഷ്‌ടം', 'സൗഹൃദം ഒരു ശക്തിയാണ്, മുന്നോട്ടു പോകുക, അനുഗ്രഹീതരായി തുടരുക.', 'സുപ്രഭാതം .... നിങ്ങള്‍ മൂന്നു പേരെയും ഞാന്‍ സ്നേഹിക്കുന്നു. സുന്ദരികളായ, ദയയുള്ള, ആദരവുള്ളതുമായ മൂന്ന് നല്ല നടിമാര്‍ക്കും എപ്പോഴും ഈ സന്തോഷ മുഖം ആവശ്യമാണ്... ദൈവം കാത്തുകൊള്ളട്ടെ' -എന്നിങ്ങനെ നീണ്ടു പോകുന്നു കമന്‍റുകള്‍.
സൗബിന്‍ ഷാഹിറിനൊപ്പമുള്ള 'വെള്ളരി പട്ടണ'മാണ് മഞ്ജു വാര്യരുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. കുടുംബ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രമാണിത്. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ പറയുന്നത്.
കെ പി സുനന്ദയെന്ന കഥാപാത്രത്തെ മഞ്ജു അവരിപ്പിക്കുമ്പോള്‍ സഹോദരന്‍ കെ പി സുരേഷ് ആയി സൗബിന്‍ ഷാഹിറും വേഷമിടുന്നു. മഹേഷ് വെട്ടിയാര്‍ സംവിധനം ചെയ്‌ത ചിത്രത്തില്‍ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകനായാണ് സൗബിന്‍ ഷാഹിര്‍ എത്തിയത്. സുരേഷ് കൃഷ്‌ണ, സലിം കുമാര്‍, കൃഷ്‌ണ ശങ്കര്‍, അഭിരാമി ഭാര്‍ഗവന്‍, ശബരീഷ് വര്‍മ, മാല പാര്‍വതി, കോട്ടയം രമേശ്, പ്രമോദ് വെളിയനാട്, വീണ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
Also Read:'ഇന്ത്യ നമ്മുടെ കൈയീന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പു പോലെ'; മത്സരിച്ച് മഞ്ജുവും സൗബിനും