കേരളം

kerala

ETV Bharat / entertainment

അജിത്തിന്‍റെ നായികയാകാന്‍ മഞ്ജു വാര്യര്‍... - അജിത്തിനൊപ്പം മഞ്ജു

Manju in Ajith movie: അജിത്ത്‌ ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും തമിഴകത്ത്‌ സജീവമാകാനൊരുങ്ങുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ മഞ്ജു സിനിമയില്‍ ജോയിന്‍ ചെയ്യുമെന്നും സൂചനയുണ്ട്‌.

Manju Warrier pairs up with Ajith Kumar  അജിത്തിന്‍റെ നായികയാകാന്‍ മഞ്ജു വാര്യര്‍  Manju in Ajith movie  Manju Warrier in AK 61  Mohanlal in Ajith movie  Manju Warrier join soon in AK 61 set  Ak 61 shoot  Manju Warrier latest movies  മഞ്ജു വാര്യര്‍ വീണ്ടും തമിഴകത്ത്‌  അജിത്തിനൊപ്പം മഞ്ജു  മഞ്ജു വാര്യര്‍ വീണ്ടും തമിഴകത്ത്‌
അജിത്തിന്‍റെ നായികയാകാന്‍ മഞ്ജു വാര്യര്‍...

By

Published : May 6, 2022, 12:25 PM IST

Manju Warrier in AK 61: അജിത്തിന്‍റെ നായികയായി മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്‌റ്റാര്‍ മഞ്ജു വാര്യര്‍. 'എകെ 61' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയിലാണ് അജിത്തിനൊപ്പം മഞ്ജു വേഷമിടുന്നത്‌. 'വലിമൈ'യ്‌ക്ക്‌ ശേഷം എച്ച്‌.വിനോദും അജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'എകെ 61'.

Manju Warrier join soon in AK 61 set: അജിത്ത്‌ ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും തമിഴകത്ത്‌ സജീവമാകാനൊരുങ്ങുകയാണ്. സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെയാകും മഞ്ജു വാര്യര്‍ അവതരിപ്പിക്കുക എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ദിവസങ്ങള്‍ക്കുള്ളില്‍ മഞ്ജു 'എകെ 61'ല്‍ ജോയിന്‍ ചെയ്യുമെന്നും സൂചനയുണ്ട്‌. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Mohanlal in Ajith movie: സിനിമയില്‍ മോഹന്‍ലാലും വേഷമിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. മുമ്പും നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ സാന്നിധ്യമറിയിച്ച മോഹന്‍ലാലിന്‍റെ പുതിയ തമിഴ്‌ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു മുതിര്‍ന്ന പൊലീസ്‌ കമ്മീഷണറുടെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്. ഈ റോളിലേക്ക്‌ മോഹന്‍ലാലിനൊപ്പം പരിഗണനയിലുള്ള മറ്റൊരു താരം നാഗാര്‍ജുനയാണ്.

Ak 61 shoot: ത്രില്ലര്‍ വിഭാഗത്തിലായാണ് 'എകെ 61' ഒരുങ്ങുന്നത്‌. ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രം കൂടിയാണിത്‌. ബാങ്ക്‌ മോഷണമാണ് ചിത്രപശ്ചാത്തലം. ഹൈദരാബാദ്‌, ചെന്നൈ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിച്ചിരുന്നു. ബിഗ്‌ ബഡ്‌ജറ്റിലായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ നിര്‍മാണം ബോണി കപൂറാണ്.

Manju Warrier latest movies: ധനുഷ്‌ ചിത്രം 'അസുരന്‌' ശേഷം മഞ്‌ജു അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ്‌ ചിത്രമാണിത്‌. 'ലളിതം സുന്ദരം' ആണ് മഞ്ജു വാര്യരുടേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം. സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്യുന്ന 'ജാക്ക്‌ ആന്‍ഡ്‌ ജില്‍', മഹേഷ്‌ വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന 'വെള്ളരി പട്ടണം' എന്നിവയാണ് റിലീസിനൊരുങ്ങുന്ന മഞ്ജുവിന്‍റെ മറ്റ് ചിത്രങ്ങള്‍.

Also Read: മോഹന്‍ലാല്‍ പൊലിസും അജിത്ത്‌ വില്ലനും? എകെ 61 ആരംഭിച്ചു

ABOUT THE AUTHOR

...view details