കേരളം

kerala

ETV Bharat / entertainment

മണിയന്‍പിള്ള രാജുവിന്‍റെ മകന്‍ വിവാഹിതനാകുന്നു; ഡിസംബറില്‍ വിവാഹം - വിവാഹആവാഹനം

Niranj Maniyanpilla Raju wedding: നിരഞ്ജ്‌ മണിയന്‍പിള്ള രാജു വിവാഹിതനാകുന്നു. ഡിസംബറിലാണ് വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയം സാന്നിധ്യത്തിലായാണ് വിവാഹം നടക്കുക.

Maniyanpilla Raju son Niranj getting married  Maniyanpilla Raju son  Maniyanpilla Raju  Niranj getting married to Nranjana  Niranj getting married  Niranj  മണിയന്‍പിള്ള രാജുവിന്‍റെ മകന്‍ വിവാഹിതനാകുന്നു  മണിയന്‍പിള്ള രാജു  മണിയന്‍പിള്ള രാജുവിന്‍റെ മകന്‍  നിരഞ്ജ്‌ മണിയന്‍പിള്ള രാജു വിവാഹിതനാകുന്നു  നിരഞ്ജ്‌ മണിയന്‍പിള്ള രാജു  നിരഞ്ജ്‌ വിവാഹിതനാകുന്നു  വിവാഹആവാഹനം  Niranj Maniyanpilla Raju wedding
മണിയന്‍പിള്ള രാജുവിന്‍റെ മകന്‍ വിവാഹിതനാകുന്നു; ഡിസംബറില്‍ വിവാഹം

By

Published : Nov 23, 2022, 10:27 AM IST

Niranj Maniyanpilla Raju wedding: മണിയന്‍പിള്ള രാജുവിന്‍റെ മകനും നടനുമായ നിരഞ്ജ്‌ വിവാഹിതനാകുന്നു. ഫാഷന്‍ ഡിസൈനറായ നിരഞ്ജനയാണ് വധു. ഡിസംബര്‍ ആദ്യ വാരമാകും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും വിവാഹത്തില്‍ പങ്കെടുക്കുക. ശേഷം തിരുവനന്തപുരത്ത് വച്ച് സിനിമ സഹപ്രവര്‍ത്തകര്‍ക്കായി വിരുന്നൊരുക്കും.

മണിയന്‍പിള്ള രാജുവിന്‍റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്‌. പാലിയത്ത് വിനോദ് ജി പിള്ളയുടെയും സിന്ധു വിനോദിന്‍റെയും മകളാണ് നിരഞ്ജന. ഡല്‍ഹി പേള്‍സ്‌ ഫാഷന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നിന്നും ഫാഷന്‍ ഡിസെനിങ്ങില്‍ ബുരുദാനന്തര ബിരുദം നേടിയിട്ടുണ്ട് നിരഞ്ജന.

'വിവാഹആവാഹനം' ആണ് നിരഞ്ജന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. 'കാക്കിപ്പട', 'ഡിയര്‍ വാപ്പി', 'നമുക്ക് കോടതിയില്‍ കാണാം' എന്നിവയാണ് നിരഞ്ജന്‍റെ മറ്റു പുതിയ പ്രോജക്‌ടുകള്‍.

'ബ്ലാക്ക് ബട്ടര്‍ഫ്ലൈ' എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ്‌ സിനിമയിലെത്തുന്നത്. പിന്നീട് 'ഡ്രാമ', 'ബോബി', 'സകലകലാശാല', 'ഫൈനല്‍സ്', 'സൂത്രക്കാരന്‍', 'ഒരു താത്വിക അവലോകനം' തുടങ്ങി നിരവധി സിനിമകള്‍ നിരഞ്‌ജ്‌ അഭിനയിച്ചു.

Also Read:'ഇതാ ആ വ്യവസായി' ; അഭ്യൂഹങ്ങള്‍ക്കെതിരെ തകര്‍പ്പന്‍ മറുപടിയുമായി തമന്ന

ABOUT THE AUTHOR

...view details