Ponniyin Selvan success: കല്‍ക്കിയുടെ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. തമിഴ് ബോക്‌സ് ഓഫിസില്‍ ചരിത്രം കുറിച്ച ചിത്രം കൂടിയാണിത്. സെപ്‌റ്റംബര്‍ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം 500 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.
Ponniyin Selvan team donates 1 crore to Kali trust: സിനിമയുടെ ഗംഭീര വിജയത്തിന് പിന്നാലെ കല്‍ക്കി കൃഷ്‌ണമൂര്‍ത്തി മെമ്മോറിയല്‍ ട്രസ്‌റ്റിന് ഒരു കോടി രൂപ സംഭാവന നല്‍കി 'പൊന്നിയിന്‍ സെല്‍വന്‍' ടീം. സംവിധായകന്‍ മണി രത്നവും ലൈക്ക സിഇഒ സുഭാസ്‌കരനും ചേര്‍ന്നാണ് കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ മകന്‍ രാജേന്ദ്രന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയത്. ട്രസ്‌റ്റ് മാനേജര്‍ സീത രവിയുടെ സാന്നിധ്യത്തിലായിരുന്ന ചെക്ക് കൈമാറിയത്.
Mani Ratnam thanks to Ponniyin Selvan team: സിനിമയുടെ വിജയത്തിന് പിന്നാലെ ലൈക്ക പ്രൊഡക്ഷന്‍സിനോടും ഈ സിനിമയില്‍ തന്നെ വിശ്വസിച്ച് ഒപ്പം നിന്നവര്‍ക്കും മണി രത്‌നം നന്ദി പറഞ്ഞിരുന്നു. തമിഴകത്ത് മാത്രമല്ല ഇന്ത്യന്‍ സിനിമയ്‌ക്ക് തന്നെ അഭിമാനമായി മാറിയ ചിത്രം കൂടിയാണ് 'പൊന്നിയിന്‍ സെല്‍വന്‍'. വിക്രം, ജയം രവി, കാര്‍ത്തി, ജയറാം, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, പാര്‍ഥിപന്‍, പ്രകാശ് രാജ്, ലാല്‍, ബാബു ആന്‍റണി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ, ശോഭിത ദുലിപാല തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
Ponniyin Selvan OTT streaming: സിനിമ ഒടിടിയിലും റിലീസിനെത്തിയിരുന്നു. നവംബര്‍ നാലിന് ആമസോണ്‍ പ്രൈമിലൂടെയാണ് 'പൊന്നിയിന്‍ സെന്‍വന്‍' ഒടിടിയില്‍ സ്‌ട്രീമിങ് ആരംഭിച്ചത്. 125 കോടിക്കാണ് സിനിമയുടെ സ്‌ട്രീമിങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും തമിഴില്‍ ഒരുങ്ങിയ ചിത്രം മലയാളം, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പ്രദര്‍ശനത്തിനെത്തിയിരുന്നു.
Also Read:'ഞങ്ങളോട് ഇത്ര ക്ലോസായിരിക്കാന്‍ പാടില്ലെന്ന് മണിരത്‌നം'; തുറന്നു പറഞ്ഞ് തൃഷ