ജാഫർ ഇടുക്കിയും 'തിങ്കളാഴ്‌ച നിശ്ചയം' ഫെയിം അർപ്പിത് പിആറും കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് 'മാംഗോ മുറി' (Mango Mury). 'മാംഗോ മുറി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ (Mango Mury First Look Poster) പുറത്തിറങ്ങി. ഫേസ്‌ബുക്ക് പേജിലൂടെ വിനീത് ശ്രീനിവാസനും (Vineeth Sreenivasan released by Mango Mury first look), ബേസിൽ ജോസഫും (Mango Mury first look released by Basil Joseph) ചേർന്നാണ് മാംഗോ മുറിയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തത്.
പേര് പോലെ തന്നെ വളരെ വ്യത്യസ്ഥമായ പ്രമേയമാണ് 'മാംഗോ മുറി'യുടേത് (Mango Mury background). വളരെ വ്യത്യസ്‌തമായ രീതിയില്‍ തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ പോസ്‌റ്ററും ഒരുക്കിയിരിക്കുന്നത്. പുതുമുഖം സ്വിയ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
Mango Mury casts:സിബി തോമസ്, ടിറ്റോ വിൽസൺ, ശ്രീകാന്ത് മുരളി, ബിനു മണമ്പൂർ, അജിഷാ പ്രഭാകരൻ, ലാലി പിഎം, ജോയ് അറക്കുളം, കണ്ണൻ സാഗർ, ശ്രീകുമാർ, അഞ്ജന, നിമിഷ അശോകൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കും. നവാഗതനായ വിഷ്‌ണു രവി ശക്തിയാണ് സിനിമയുടെ കഥയും സംവിധാനവും. തോമസ് സൈമണും വിഷ്‌ണു രവി ശക്തിയും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് സിനിമയുടെ നിര്‍മാണം.
Mango Mury crew members:സതീഷ് മനോഹർ ആണ് സിനിമയുടെ ഛായാഗ്രാഹകന്‍. ലിബിൻ ലീ എഡിറ്റിംഗും നിര്‍വഹിക്കും. ഫോർ മ്യൂസിക്‌സ് സംഗീതവും സാം മാത്യു, വിഷ്‌ണു രവി ശക്തി എന്നിവര്‍ ചേര്‍ന്നാണ് ഗാനരചന. കലാസംവിധാനം - അനൂപ് അപ്‌സര, വസ്ത്രാലങ്കാരം - ശ്രീജിത്ത് കുമാരപുരം, ചമയം - ഉദയൻ നേമം, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അരുൺ ഉടുമ്പൻചോല, അസോസിയേറ്റ് ഡയറക്‌ടര്‍ - ശരത് അനിൽ.